കൊച്ചി ∙ രസീത് ചോദിച്ചതിന് വീട്ടുകാരെ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്ന പരാതിയിൽ കാരൾ സംഘത്തിൽ ഉൾപ്പെട്ട 20 ൽ ഏറെ പേർക്കെതിരെ പൊലീസ് കേസെടുത്തു. ചോറ്റാനിക്കര കോൺഗ്രസ് ബ്ലോക് മുൻ വൈസ് പ്രിസിഡന്റും കണയന്നൂർ നാഗപാടി കുരിശിനു സമീപം ചിറപ്പാട്ട് വീട്ടിൽ സി.എ.തങ്കച്ചനെ (62)യാണ് കാരൾ സംഘത്തിലുൾപ്പെട്ടവർ മർദിച്ചത്. അദ്ദേഹത്തിന്റെ രണ്ട് പല്ല് നഷ്ടപ്പെട്ടുചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് 25ഓളം പേരടങ്ങിയ കാരൾ സംഘം തങ്കച്ചന്റെ വീട്ടിലെത്തിയത്. സംഘത്തില്‍ ചെറിയ കുട്ടികൾ മുതൽ വിവിധ പ്രായത്തിൽപ്പെട്ടവരുണ്ടായിരുന്നു. ഇവർക്ക് കുടുംബം 100 രൂപ നൽകി. സംഘം അടുത്ത വീട്ടിൽ പോയി മടങ്ങി വരുന്നതിനിടെ 100 രൂപയ്ക്ക് രസീത് നൽകിയില്ലല്ലോ എന്ന് തങ്കച്ചൻ കാരൾ സംഘത്തിലുള്ളവരോട് പറഞ്ഞു. ഇതു കേട്ടതും ‘കഴിഞ്ഞ വർഷവും നീ രസീത് ചോദിച്ച് പ്രശ്നമുണ്ടാക്കിയതാണല്ലോ’ എന്ന് പറഞ്ഞതിനൊപ്പം അസഭ്യവും വിളിച്ചു. തുടർന്ന് സംഘത്തിലെ ഏഴോളം പേർ ഗേറ്റിലെ ലൈറ്റ് തകർക്കുകയും ചെടിച്ചട്ടികൾ നശിപ്പിക്കുകയും ചെയ്ത ശേഷം തങ്കച്ചന്റെ മുഖത്തിടിച്ചു. പിന്നാലെ ഡോലക് കൊട്ടുന്ന വടി ഉപയോഗിച്ചും തങ്കച്ചനെ മർദിച്ചു. തുടർന്ന് സംഘം വീടിന്റെ വാതിൽ ചവിട്ടിത്തുറന്ന് അകത്തു കയറി തങ്കച്ചന്റെ മാതാവിനേയും ഭാര്യയേയും അസഭ്യം വിളിച്ചുവെന്നും 10,000 രൂപയുടെ എങ്കിലും നഷ്ടം സംഭവിച്ചതായി എഫ്ഐആറിൽ പറയുന്നു.പുത്തൻകുരിശ് ഡിവൈഎസ്പിയെ വിവരമറിയിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയതെന്ന് തങ്കച്ചന്റെ ബന്ധു കൂടിയായ യൂത്ത് കോൺഗ്രസ് നേതാവ് ജോമോൻ ജോയി ഇടങ്ങാട്ടിൽ പറഞ്ഞു. തങ്കച്ചനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ തേടിയ ശേഷം കുടുംബം മുഖ്യമന്ത്രി, ഡിജിപി, ജില്ലാ പൊലീസ് മേധാവി, ഡിവൈഎസ്പി അടക്കമുള്ളവർക്ക് പരാതി നൽകി. തുടർന്ന് ഇന്നുച്ച കഴിഞ്ഞ് പൊലീസ് തങ്കച്ചന്റെ മൊഴിയെടുത്തു. ഏതോ കൂട്ടായ്മയുടെ ഭാഗമായുള്ളവരാണ് കാരൾ സംഘത്തിന് നേതൃത്വം നൽകുന്നതെന്നാണ് തങ്ങൾക്ക് മനസിലായതെന്ന് ജോമോൻ ജോയ് പറഞ്ഞു.വീട്ടുകാരുടെ പരാതിയിൽ മൊഴി രേഖപ്പെടുത്തി 20ഓളം പേർക്കെതിരെ കേസെടുത്തിട്ടുണ്ട് എന്ന് ചോറ്റാനിക്കര എസ്ഐ ഷിബു വർഗീസ് പറഞ്ഞു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. നാളെ സംഭവം നടന്നിടത്ത് പോയി മഹസര്‍ രേഖപ്പെടുത്തി തുടർ കേസന്വേഷണം നടത്തും. ആക്രമിച്ചവരെ കണ്ടാൽ അറിയാം എന്നാണ് വീട്ടുകാർ നൽകിയിരിക്കുന്ന മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ തെളിവുകൾ ശേഖരിച്ച് ബാക്കി നടപടികൾ പൂർത്തിയാക്കും.
- Home
- Latest News
- രസീത് ചോദിച്ചതിന് വീട്ടുകാരെ മർദ്ദിച്ചു, അസഭ്യം പറഞ്ഞു; കാരൾ സംഘത്തിലെ 20 പേർക്കെതിരെ പൊലീസ് കേസെടുത്തു
രസീത് ചോദിച്ചതിന് വീട്ടുകാരെ മർദ്ദിച്ചു, അസഭ്യം പറഞ്ഞു; കാരൾ സംഘത്തിലെ 20 പേർക്കെതിരെ പൊലീസ് കേസെടുത്തു
Share the news :
Dec 24, 2025, 2:32 pm GMT+0000
payyolionline.in
കയ്യിൽ എംഡിഎംഎ; എക്സൈസിനെ കണ്ടതോടെ കത്തികൊണ്ട് ആക്രമിച്ച് പ്രതികൾ, കൊല്ലത്ത് ..
പൊയിൽക്കാവ് വടക്കേ പാവരുകണ്ടി ഭാരതി അമ്മ അന്തരിച്ചു
Related storeis
രാജ്യവ്യാപകമായി പണിമുടക്ക്; പ്രധാന നഗരങ്ങളിൽ ജനത്തിരക്ക്, കടകമ്പോള...
Feb 12, 2026, 10:33 am GMT+0000
പൊതുമേഖലാ ബാങ്കുകളിലെ ‘അടിമത്തം’ അവസാനിപ്പിക്കണം; പാർലമെന്റിൽ ആഞ്ഞട...
Feb 12, 2026, 10:31 am GMT+0000
കുറ്റ്യാടിയിൽ വൻ ലഹരിവേട്ട; ബാംഗ്ലൂരിൽ നിന്നെത്തിച്ച എം.ഡി.എം.എയുമാ...
Feb 12, 2026, 9:39 am GMT+0000
രാഹുൽ ഗാന്ധിക്കൊപ്പമുള്ള ചിത്രം ഡിലീറ്റ് ചെയ്യാൻ സചിന് മേൽ സമ്മർദമു...
Feb 12, 2026, 8:12 am GMT+0000
കേരളത്തിലെ കോൺഗ്രസ് തൊഴിലാളികളെ ഭിന്നിപ്പിക്കുന്ന നയം സ്വീകരിക്കുന...
Feb 12, 2026, 7:45 am GMT+0000
സി ജെ റോയിയുടെ ആത്മഹത്യ: ‘ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് ...
Feb 12, 2026, 7:25 am GMT+0000
More from this section
സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെടുന്നവർക്ക് പണമോ ബാങ്ക് വിവരങ്ങളോ കൈമാറ...
Feb 12, 2026, 5:40 am GMT+0000
തൃശൂരിൽ ക്ഷേത്രങ്ങളിൽ മോഷണം രണ്ട് ക്ഷേത്രങ്ങളിലെ ഭണ്ഡാരം കുത്തിത്തു...
Feb 12, 2026, 5:37 am GMT+0000
പണിമുടക്ക് ഒമ്പത് മണിക്കൂർ പിന്നിട്ടു; സംസ്ഥാനത്ത് ബന്ദിന്റെ പ്രതീത...
Feb 12, 2026, 5:07 am GMT+0000
സ്ത്രീകളുടെ ആത്മവിശ്വാസം കുടുംബത്തിന്റെയും സമൂഹത്തിന്റെയും കരുത്ത...
Feb 12, 2026, 5:04 am GMT+0000
ക്ഷേമനിധി ആനുകൂല്യങ്ങൾ ഇനി ആധാർ അധിഷ്ഠിതം
Feb 12, 2026, 4:24 am GMT+0000
വന്ദേ മാതരം ആലാപനം നിർബന്ധമാക്കി: സ്കൂൾ അസംബ്ലികൾക്കടക്കം ബാധകം; എ...
Feb 12, 2026, 4:23 am GMT+0000
ആറ്റുകാൽ പൊങ്കാല: മാർച്ച് 3ന് തിരുവനന്തപുരം നഗരസഭാ പരിധിയിൽ പ്രാദേശ...
Feb 12, 2026, 3:47 am GMT+0000
ജനവിരുദ്ധ നയങ്ങൾക്കെതിരെ ജനകീയ മുന്നേറ്റം; 24 മണിക്കൂർ അഖിലേന്ത്യാ ...
Feb 12, 2026, 3:45 am GMT+0000
രാജ്യം പണിമുടക്കിലേക്ക്; കേരളവും നിശ്ചലമാകും; അവശ്യ സർവീസുകളെ ഒഴിവാ...
Feb 11, 2026, 5:33 pm GMT+0000
പ്രണയദിന മധുരമൊരുക്കാൻ സപ്ലൈകോ; ഫെബ്രുവരി 14 ന് ഒരുകിലോ പഞ്ചസാരയ്ക്...
Feb 11, 2026, 3:04 pm GMT+0000
ലോറിയിൽ കിടന്നുറങ്ങിയ ഡ്രൈവറുടെ മുഖം കടിച്ച് കീറി തെരുവ് നായ
Feb 11, 2026, 2:53 pm GMT+0000
സ്വര്‍ണവില കുതിപ്പില്‍…..! രാവിലെ കുറഞ്ഞു, വൈകീട്ട് കൂടി; പവന...
Feb 11, 2026, 2:16 pm GMT+0000
ദേശീയപണിമുടക്ക്: കെ.എസ്.ആർ.ടി.സി സർവിസ് മുടക്കരുതെന്ന് സർക്കുലർ
Feb 11, 2026, 2:01 pm GMT+0000
കൃത്രിമ വെളിച്ചം ഉപയോഗിച്ച് ബേപ്പൂരിൽ മത്സ്യബന്ധനം; പിഴ
Feb 11, 2026, 1:29 pm GMT+0000
സിനിമാ പ്രമോഷന് എത്തിയില്ല; നടൻ ബിജു മേനോന് 15 ലക്ഷം രൂപ പിഴയിട്ട് ...
Feb 11, 2026, 9:57 am GMT+0000
