കൊട്ടിയത്ത് ദേശീയപാത തകർന്ന സംഭവത്തിൽ നടപടിയുമായി കേന്ദ്രം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്ക്, കാരണം കാണിക്കൽ നോട്ടീസ്

news image
Dec 6, 2025, 11:33 am GMT+0000 payyolionline.in

കൊല്ലം: കൊട്ടിയത്ത് ദേശീയ പാത ഇടിഞ്ഞതിൽ നടപടിയുമായി കേന്ദ്രം. മുപ്പത് മീറ്ററോളം ഉയരത്തിലുള്ള പാത ഇടിഞ്ഞു താഴ്ന്നത് ഗുരുതര വീഴ്ചയാണെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം വ്യക്തമാക്കി. മണ്ണ് പരിശോധനയിലും അടിസ്ഥാനം തയ്യാറാക്കുന്നതിലും വീഴ്ചയുണ്ടായെന്നാണ് പ്രാഥമിക നിഗമനം. കാൺപൂർ ഐഐടിയിലെ ജിമ്മി തോമസ്, പാലക്കാട് ഐഐടിയിലെ സുധീഷ് ടികെ എന്നിവർ ഇന്ന് ദേശീയപാത തകർന്ന സ്ഥലം സന്ദർശിച്ചെന്നും ഗതാഗത മന്ത്രാലയം അറിയിച്ചു. കരാറുകാരായ ശിവാലയ കൺസ്ട്രക്ഷൻസ്, എഞ്ചിനീയറിംഗ് ചുമതലയുള്ള ഫീഡ് ബാക്ക് ഇൻഫ്ര, സത്ര സർവ്വീസസ് എന്നിവരെ ഒരു മാസത്തേക്ക് ടെൻഡറിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കി. കരിമ്പട്ടികയിൽ പെടുത്താതിരിക്കാനും നഷ്ടപരിഹാരം ഈടാക്കാതിരിക്കാനും കാരണം ഉണ്ടെങ്കിൽ ബോധിപ്പിക്കാൻ കമ്പനികൾക്ക് നോട്ടീസ് നല്കി. കരാർ കമ്പനിയുടെ പ്രോജക്ട് മാനേജർ, എഞ്ചിനീയറിംഗ് കമ്പനിയുടെ റസിഡൻറ് എഞ്ചിനീയർ എന്നിവരെ പ്രദേശത്തെ ചുമതലയിൽ നിന്ന് മാറ്റിയെന്നും ഗതാഗത മന്ത്രാലയം അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe