കുറ്റ്യാടി: കുറ്റ്യാടിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ധനകാര്യസ്ഥാപനത്തിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് വേളം പൂളക്കൂൽ സ്വദേശി കെ.കെ. ഷൈജുവിനെ (41) പോലീസ് അറസ്റ്റ്ചെയ്തു. വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്ന സ്ഥാപനത്തിന്റെ കുറ്റ്യാടി ബ്രാഞ്ച് മാനേജരാണ് ഇദ്ദേഹം. സ്ഥാപനത്തിൽ പോലീസ് റെയ്ഡ് നടത്തി. സ്ഥാപനത്തിൽ പണം നിക്ഷേപിച്ചവർക്ക് നിക്ഷേപത്തുകയും പലിശയും നൽകാതെ വഞ്ചിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. സ്ഥാപനത്തിൽ പോലീസ് റെയ്ഡ് നടത്തി. കൂടുതൽ പലിശ വാഗ്ദാനംചെയ്താണ് ഇടപാടുകാരിൽനിന്ന് സ്ഥിരനിക്ഷേപം സ്വീകരിച്ചത്. ഇരുപത്തിയഞ്ചോളം കേസുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതിയെ നാദാപുരം കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു. സൊസൈറ്റിയുടെ ഡയറക്ടർമാരുടെപേരിലാണ് കുറ്റ്യാടി പോലീസ് കേസെടുത്തത്. കുറ്റ്യാടി വടയം സ്വദേശി പിലാവുള്ളപറമ്പത്ത് പി.പി. വിനോദന്റെ പരാതിയിലാണ് ആദ്യ കേസ് പോലീസ് രജിസ്റ്റർചെയ്തത്.തൊട്ടിൽപ്പാലം, കുറ്റ്യാടി ടൗണുകളിൽനിന്നായി ദിവസ കളക്ഷൻ സ്വീകരിച്ചവകയിലും വലിയൊരുതുകയാണ് വിശ്വദീപ്തി വിവിധ കച്ചവടക്കാർക്ക് നൽകാനുള്ളത്. കോടികളുടെ തട്ടിപ്പാണ് നടന്നതെന്നും കേരളത്തിലുടനീളം ഒട്ടേറെപ്പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. തൃശ്ശൂരിലും, മലപ്പുറത്തും കേസുകൾ രജിസ്റ്റർചെയ്തതായി പോലീസ് പറഞ്ഞു. ഒട്ടേറെ ഗവ. റിട്ട. ഉദ്യോഗസ്ഥർ ഇവിടെ പണം നിക്ഷേപിച്ചതായി പോലീസ് പറഞ്ഞു. നൂറുകണക്കിന് ആളുകൾ കുറ്റ്യാടി മേഖലയിലും തട്ടിപ്പിനിരയായതായി പോലീസ് പറഞ്ഞു. മലപ്പുറം, കുറ്റ്യാടി, തൃശ്ശൂർ എന്നിവിടങ്ങളിൽ സൊസൈറ്റിക്ക് ബ്രാഞ്ചുകളുണ്ട്.
കുറ്റ്യാടിയിൽ സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ കോടികളുടെ തട്ടിപ്പ്മാനേജർ അറസ്റ്റിൽ
Share the news :
Oct 13, 2025, 9:43 am GMT+0000
payyolionline.in
കോളടിച്ച് ബവ്കോ; കാലി കുപ്പി തരാൻ മദ്യപന്മാർക്ക് മടി, പ്ലാസ്റ്റിക് കുപ്പി വഴി ..
കരൂർ ദുരന്തം: 41 കുടുംബങ്ങളെ വിജയ് ദത്തെടുക്കും; വിദ്യാഭ്യാസവും ചികിത്സയും ഉൾ ..
Related storeis
ആയഞ്ചേരിയിൽ നിർത്തിയിട്ട ബസിനു പിറകിൽ ഓട്ടോ ഇടിച്ചു ; അപകടത്തിൽപ്പെ...
Jan 17, 2026, 5:15 am GMT+0000
വടകര താലൂക്കിൽ ജനുവരി 22ന് സ്വകാര്യ ബസ് സമരം
Jan 16, 2026, 8:46 am GMT+0000
മാഹി ബൈപ്പാസിൽ വാഹനാപകടം; മണിയൂർ സ്വദേശിക്ക് ദാരുണാന്ത്യം
Jan 11, 2026, 7:08 am GMT+0000
വടകരയിൽ ന്യൂ ഇയർ ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ചു; രണ്ട് പേർക്...
Jan 1, 2026, 5:15 am GMT+0000
മാപ്പിളപ്പാട്ട് ഗായകൻ റസാഖ് മൂരാട് അന്തരിച്ചു
Dec 30, 2025, 11:04 am GMT+0000
ആകാംക്ഷയ്ക്ക് വിരാമം, വടകര സബ്ട്രഷറി ഓഫീസിലെ നൂറ്റാണ്ട് പഴക്കമുള്ള ...
Nov 29, 2025, 2:08 am GMT+0000
More from this section
ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലി തർക്കം; വടകരയിൽ പ്ലസ് വൺ വിദ്യാർത്ഥ...
Nov 1, 2025, 8:30 am GMT+0000
വടകര റെയിൽവേ സ്റ്റേഷനിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു.
Oct 30, 2025, 1:17 pm GMT+0000
അംഗൻവാടി കെട്ടിടത്തിൽ വൈദ്യുതിയില്ല ദുരിതം പേറി കുട്ടികൾ
Oct 29, 2025, 4:53 am GMT+0000
നാദാപുരത്ത് കുട്ടിഡ്രൈവർമാരുടെ ഇരുചക്രവാഹന യാത്ര വർധിക്കുന്നു; അപകടവും
Oct 28, 2025, 9:19 am GMT+0000
ഷാഫി പറമ്പലിന് നേരെ നടന്ന പോലീസ് അക്രമം യുഡിഎഫ് ആർ എം പി പ്രതിഷേധ സ...
Oct 25, 2025, 4:52 pm GMT+0000
വടകരയിൽ ഷോറൂമിൽ മൂന്ന് വയസ്സുകാരൻ ഡ്രസ്സിംഗ് റൂമിൽ കുടുങ്ങി; രക്ഷകര...
Oct 20, 2025, 5:01 am GMT+0000
വടകരയിൽ ലോട്ടറിക്കട കുത്തിത്തുറന്ന് മോഷണം; എഴുന്നൂറോളം ടിക്കറ്റുകൾ ...
Oct 18, 2025, 11:18 am GMT+0000
കുഞ്ഞിപ്പളളി ടൗണിൽ മിനി അണ്ടർപ്പാസ് അനുവദിക്കണം – സി പി എം
Oct 14, 2025, 12:19 pm GMT+0000
കുറ്റ്യാടിയിൽ സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ കോടികളുടെ തട്ടിപ്പ്മാനേജർ...
Oct 13, 2025, 9:43 am GMT+0000
മാഹി തിരുനാൾ; 14,15 തീയ്യതികളിൽ വാഹന ഗതാഗത നിയന്ത്രണം
Oct 12, 2025, 1:15 pm GMT+0000
നാദാപുരത്ത് – കല്ലാച്ചിയിൽ ഇടിമിന്നലേറ്റ് വീടിന് തീപിടിച്ചു; ...
Oct 12, 2025, 8:11 am GMT+0000
തലശ്ശേരി ഹുസ്സൻമൊട്ടയിലുണ്ടായ വാഹനാപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പ...
Oct 11, 2025, 10:50 am GMT+0000
ഇൻസ്റ്റഗ്രാം വഴി പരിചയം; പല സ്ഥലങ്ങളിൽ എത്തിച്ച് പീഡനം: പത്താം ക്ലാ...
Oct 9, 2025, 11:23 am GMT+0000
ലയൺസ് തർജ്ജനി മേപ്പയിൽ വായനാമുക്ക് ആരംഭിച്ചു; സുജിത്ത് കെ ഉദ്ഘാടനം ...
Oct 4, 2025, 10:15 am GMT+0000
വടകരയിൽ ബസിന് സൈഡ് കൊടുക്കാത്തതിന് ബസ് ജീവനക്കാർ ജീപ്പ് യാത്രക്കാരെ...
Oct 1, 2025, 4:57 am GMT+0000
