മലപ്പുറം: രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റും ഇന്‍ഷുറന്‍സും സ്വന്തം പേരിലായിട്ടും ഇന്‍ഷുറന്‍സ് നിഷേധിച്ച നാഷനല്‍ ഇന്‍ഷുറന്‍സ് കമ്പനി പരാതിക്കാരിക്ക് 15,60,000 രൂപ നഷ്ടപരിഹാരം നല്കാന് വിധിച്ച് ഉപഭോക്തൃ കമീഷന്. തൃശൂര്‍ വടക്കേക്കാട് സ്വദേശിനി ഷിംന ഫമീഷ് സമര്‍പ്പിച്ച ഹരജിയിലാണ് മലപ്പുറം ജില്ല ഉപഭോക്തൃ കമീഷന്റെ വിധി.
പരാതിക്കാരിയുടെ പേരില്‍ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റും ഇന്‍ഷുറന്‍സുമുള്ള ബി.എം.ഡബ്ല്യു കാര്‍ ചാലക്കുടി-അതിരപ്പിള്ളി റോഡിലുണ്ടായ അപകടത്തില്‍ പൂർണമായി തകര്‍ന്നിരുന്നു. 15 ലക്ഷം രൂപക്കാണ് വാഹനം ഇന്‍ഷുര്‍ ചെയ്തിരുന്നത്. അതിരപ്പിള്ളി പൊലീസ് സംഭവസമയം വാഹനം ഓടിച്ചിരുന്നയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും അപകട വിവരം ഇന്‍ഷുറന്‍സ് കമ്പനിയെ അറിയിക്കുകയും ചെയ്തു. പക്ഷേ, ഇന്‍ഷുറന്‍സ് ആനുകൂല്യം നല്കാന് കമ്പനി തയാറായില്ല.
അപകടസമയത്ത് വാഹനം പരാതിക്കാരിയുടേതായിരുന്നില്ലെന്നും പൊലീസ് സ്റ്റേഷനില്‍നിന്ന് ഉടമസ്ഥനെന്ന നിലയില്‍ വാഹനം ഏറ്റുവാങ്ങിയത് മജീദ് എന്നയാളാണെന്നും അതിനാല്‍ പരാതിക്കാരിക്ക് ഇന്‍ഷുറന്‍സ് പരിരക്ഷക്ക് അര്‍ഹതയില്ലെന്നുമാണ് കമ്പനി അറിയിച്ചത്. തുടർന്ന് താനും ഭര്‍ത്താവും വിദേശത്തേക്ക് പോകുന്നതിനാല്‍ സുഹൃത്തെന്ന നിലയില്‍ താൽകാലികമായി വാഹനം കൈമാറിയിരുന്നതാണെന്നും വാഹനത്തിന്റെ ഇന്‍ഷുറന്‍സും ഉടമസ്ഥതയും തന്റെ പേരിലാണെന്നും പോളിസി പ്രകാരം ആനുകൂല്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പരാതിക്കാരി കമീഷനെ സമീപിക്കുകയായിരുന്നു.
പരാതിയോടൊപ്പം സ്വന്തം പേരിലുള്ള രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റും ഇന്‍ഷുറന്‍സ് പോളിസിയും നന്നാക്കാനാവാത്തവിധം കേടുവന്ന വാഹനത്തിന്റെ അവശിഷ്ടങ്ങള്‍ മൂന്നര ലക്ഷം രൂപക്ക് വിറ്റതിന്റെ രേഖയും പരാതിക്കാരി കമീഷന് മുമ്പാകെ ഹാജരാക്കി. പൊലീസ് സ്റ്റേഷനില്‍നിന്ന് വാഹനം ഏറ്റുവാങ്ങിയ കരാര്‍ ഉടമസ്ഥനാണ് യഥാർഥ വാഹന ഉടമയെന്ന ഇന്‍ഷുറന്‍സ് കമ്പനിയുടെ വാദം കമീഷന് നിരാകരിച്ചു.
ഇന്‍ഷുറന്‍സ് ആനുകൂല്യമായി 13,50,000 രൂപയും നഷ്ടപരിഹാരമായി 2,00,000 രൂപയും കോടതി ചെലവായി 10,000 രൂപയും പരാതിക്കാരിക്ക് ഒരു മാസത്തിനകം നല്‍കാനാണ് കെ. മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ കമീഷൻ ഉത്തരവ്. ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ചവന്നാല്‍ ഒമ്പതു ശതമാനം പലിശയും നല്‍കണം.
- Home
- Latest News
- ഇന്‍ഷുറന്‍സ് നിഷേധിച്ച കമ്പനിക്ക് 15.6 ലക്ഷം നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃ കമീഷൻ
ഇന്‍ഷുറന്‍സ് നിഷേധിച്ച കമ്പനിക്ക് 15.6 ലക്ഷം നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃ കമീഷൻ
Share the news :
Aug 30, 2025, 3:35 pm GMT+0000
payyolionline.in
ഓളപ്പരപ്പിൽ ആവേശം, നെഹ്റു ട്രോഫിയിൽ മുത്തമിട്ട് വീയപുരം ചുണ്ടൻ; കിരീട നേട്ടം ..
ഇരിങ്ങൽ മൂരാട് ഓയിൽ മില്ലിന് സമീപം കിളരിയിൽ താഴെ സൈനബ അന്തരിച്ചു
Related storeis
മേപ്പയൂർ അഞ്ചാംപീടികയില്‍ ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേര്ക...
Dec 4, 2025, 12:10 pm GMT+0000
വരും മണിക്കൂറിൽ മഴ ശക്തിപ്രാപിച്ചേക്കാം; കേരളത്തിൽ മുന്നറിയിപ്പ്
Dec 4, 2025, 11:19 am GMT+0000
സ്ത്രീകൾക്കെതിരായ വിഷയങ്ങളിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് കോൺഗ്രസ് ത...
Dec 4, 2025, 11:17 am GMT+0000
തപാലിൽ വീട്ടിൽ കിട്ടും സ്വാമിപ്രസാദം
Dec 4, 2025, 10:21 am GMT+0000
എൽഡിഎഫിനെയും യുഡിഎഫിനെയും പരാജയപ്പെടുത്തി വികസന രാഷ്ട്രീയത്തിന്റേ വ...
Dec 4, 2025, 10:09 am GMT+0000
കിച്ചണ്‍ കബോര്‍ഡുകളിലെ ചിതലും പൂപ്പലും ഒഴിവാക്കണോ?
Dec 4, 2025, 9:49 am GMT+0000
More from this section
‘ഗർഭപാത്രത്തിൽ കൈയിട്ട് ഞെരടി, ചോര കുടിച്ച രാക്ഷസാ… നീ ...
Dec 4, 2025, 9:37 am GMT+0000
ഒടുവില്‍ കോണ്‍ഗ്രസും പറഞ്ഞു, കടക്ക് പുറത്ത്: രാഹുല്‍ മാങ്കൂട്ടത്തില...
Dec 4, 2025, 9:23 am GMT+0000
തദ്ദേശ തിരഞ്ഞെടുപ്പ്; ജില്ലാ പഞ്ചായത്ത് കൗണ്ടിങ്ങ് ഏജന്റുമാരുടെ നിയ...
Dec 4, 2025, 8:43 am GMT+0000
രാഹുല്‍ മാങ്കൂട്ടത്തിലിനെ സഹായിച്ച ഡ്രൈവര്‍ കസ്റ്റഡിയില്‍
Dec 4, 2025, 8:40 am GMT+0000
ഫ്ലാറ്റിൽ നിന്ന് ചാടുമെന്ന് രാഹുൽ, യുവതിയുടെ വീട്ടിലെത്തി ആത്മഹത്യ ...
Dec 4, 2025, 8:31 am GMT+0000
കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ ഗജവീരൻ ഗുരുവായൂർ കേശവൻ കുട്ടിയുടെ പ്...
Dec 4, 2025, 8:18 am GMT+0000
ബാലുശ്ശേരി സ്വദേശിക്ക് ഡിജിറ്റൽ തട്ടിപ്പിൽ 20,000 രൂപ നഷ്ടം
Dec 4, 2025, 8:02 am GMT+0000
കൊയിലാണ്ടിയിലും ബാലുശ്ശേരിയിലും പരീക്ഷ കേന്ദ്രങ്ങൾ ലഭിച്ച ഉദ്യോഗാര്...
Dec 4, 2025, 7:58 am GMT+0000
ടൈപ്പിംഗ് വശമുണ്ടോ? കണ്ണൂര്‍ ജില്ലാ കോടതിക്ക് കീഴില്‍ അവസരം, വേഗം അ...
Dec 4, 2025, 7:11 am GMT+0000
സ്വർണ വില കുറഞ്ഞു
Dec 4, 2025, 6:58 am GMT+0000
എല്ലാ ലിഫ്റ്റും സേഫ് അല്ല’; കുട്ടികളോട് കേരള പോലീസ്
Dec 4, 2025, 6:53 am GMT+0000
ചുരത്തിൽ നാളെ ഗതാഗത നിയന്ത്രണം
Dec 4, 2025, 6:24 am GMT+0000
ചൈൽഡ് കെയർ ആൻഡ് പ്രീസ്കൂൾ മാനേജ്മെന്റ് പരീക്ഷ ജനുവരിയിൽ, ഫീസ് ഡിസ...
Dec 4, 2025, 6:18 am GMT+0000
കെ- ടെറ്റ് 2025; മേയ്, ജൂണ്‍ പരീക്ഷ ഫലം പ്രഖ്യാപിച്ചു
Dec 4, 2025, 5:59 am GMT+0000
അവധി എല്ലാവർക്കും ബാധകം: സംസ്ഥാനത്ത് ഡിസംബർ 9, 11 തീയതികളിൽ പൊതുഅവധി
Dec 4, 2025, 5:43 am GMT+0000
