കളമശ്ശേരിയിൽ വൈറൽ മെനിഞ്ചൈറ്റിസ് ലക്ഷണങ്ങളുമായി 5 കുട്ടികൾ ആശുപത്രിയിൽ

news image
Mar 12, 2025, 5:24 am GMT+0000 payyolionline.in

കൊച്ചി: എറണാകുളം കളമശേരിയിൽ വൈറൽ മെനിഞ്ചൈറ്റിസ് ലക്ഷണങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച അഞ്ചു വിദ്യാർത്ഥികൾ ചികിത്സയിൽ തുടരുന്നു. കടുത്ത പനിയും തലവേദനയും ഛർദിയുമായി കളമശേരി സെൻ്റ് പോൾസ് ഇൻ്റർനാഷണൽ പബ്ലിക്ക് സ്കൂളിലെ 1, 2 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്.

കഴിഞ്ഞ ശനിയാഴ്ച്ച മുതലാണ് കുട്ടികൾക്ക് രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. എന്നാൽ ആരുടെയും നില ഗുരുതരമല്ല. ആരോഗ്യ വകുപ്പിന്റെ കർശന നിർദേശ പ്രകാരം സ്കൂളിൽ അടുത്ത ദിവസം നടക്കേണ്ട പ്രൈമറിതല പരീക്ഷകൾ മാറ്റിവച്ചു. സ്കൂൾ താത്കാലികമായി അടച്ചിടാൻ കളമശേരി നഗരസഭയും ആവശ്യപ്പെട്ടു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും എറണാകുളം ഡിഎംഒ അറിയിച്ചു. കുട്ടികളുടെ പരിശോധനാ ഫലം ഇന്ന് പുറത്ത് വന്നേക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe