റിയാദ് : സൗദി അറേബ്യയിൽ പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പന നിരോധിക്കാൻ നീക്കവുമായി മുനിസിപ്പാലിറ്റീസ് ആൻഡ് ഹൗസിങ് മന്ത്രാലയം. കിയോസ്കുകളിലും സെൻട്രൽ മാർക്കറ്റുകളിലും മറ്റ് സ്ഥാപനങ്ങളിലും പുകയില ഉൽപ്പന്നങ്ങൾ നിരോധിക്കാനുള്ള കരട് നിർദേശമാണ് മുന്നോട്ട് വെച്ചിരിക്കുന്നത്. ഇത് അന്തിമമാക്കുന്നതിന് മുന്നോടിയായി പൊതു ജനങ്ങളുടെ അഭിപ്രായം തേടുന്നതിനുള്ള പബ്ലിക് സർവ്വെ പ്ലാറ്റ്ഫോമായ ഇസ്തിറ്റ്ലയിൽ മന്ത്രാലയം ഈ നിർദേശങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കരട് നിയമത്തിൽ രാജ്യത്ത് പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നതിൽ നിരവധി നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. പുതിയ നിർദേശ പ്രകാരം, സൗദ് ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ മാനദണ്ഡങ്ങൾ അനുസരിച്ച് മാത്രമായിരിക്കണം പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പന. കൂടാതെ, കടകളിൽ എത്തുന്നവർക്ക് കാണാൻ കഴിയാത്ത രീതിയിലായിരിക്കണം പുകയില ഉൽപ്പന്നങ്ങൾ സൂക്ഷിക്കേണ്ടത്. 18 വയസ്സിന് താഴെയുള്ള ആർക്കും പുകയില വിൽക്കാൻ പാടില്ലെന്നും നിർദേശത്തിൽ പറയുന്നുണ്ട്. പുകയില വാങ്ങുന്നയാളോട് വയസ്സ് വ്യക്തമാക്കുന്നതിന്റെ തെളിവ് സ്ഥാപനത്തിന് ആവശ്യപ്പെടാവുന്നതാണ്. ക്യാഷ് കൗണ്ടറിന് മുകളിലായി പുകവലിയുടെ ദോഷ വശങ്ങൾ അറിയിക്കുന്ന തരത്തിലുള്ള മുന്നറിയിപ്പ് സ്ഥാപിക്കണം. ഒപ്പം 18 വയസ്സിൽ താഴെയുള്ളവർക്ക് പുകയില വിൽക്കാൻ പാടില്ലെന്ന നിർദേശവും വെക്കണം. പുകയില ഉൽപ്പന്നങ്ങളുടെ പരസ്യവും പ്രചാരണവും നിരോധിക്കുന്നതും കരട് നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, പൊതു ഇടങ്ങളിൽ പുകവലിക്കാനും പാടില്ല. ഇതു സംബന്ധിച്ച മുന്നറിയിപ്പും കടകളിൽ സ്ഥാപിക്കണമെന്ന് നിർദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.
- Home
- Latest News
- പലചരക്ക് കടകളില്‍ ഉള്‍പ്പടെ പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പന നിരോധിക്കാൻ സൗദിയില്‍ നീക്കം
പലചരക്ക് കടകളില്‍ ഉള്‍പ്പടെ പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പന നിരോധിക്കാൻ സൗദിയില്‍ നീക്കം
Share the news :

Feb 11, 2025, 7:18 am GMT+0000
payyolionline.in
കൊക്കെയ്ൻ കേസിൽ നടന് ഷൈന്‍ ടോം ചാക്കോ ഉൾപ്പെടെ മുഴുവൻ പ്രതികളേയും വെറുതെ വി ..
സിപിഐ എം തൃശൂർ ജില്ലാ സമ്മേളനം; 46 അംഗ ജില്ലാകമ്മിറ്റി, 10 പുതുമുഖങ്ങൾ
Related storeis
താമരശ്ശേരിയിൽ കൊക്കയിൽ വീണ് യുവാവിന് ദാരുണാന്ത്യം; അപകടം വയനാട്ടിലേ...
Feb 23, 2025, 3:00 am GMT+0000
അയനിക്കാട് സ്വദേശിയായ യുവാവ് കഞ്ചാവുമായി പിടിയിലായി
Feb 22, 2025, 4:05 pm GMT+0000
വടകര വില്യാപ്പള്ളിയിൽ വീടിന് തീപിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം
Feb 22, 2025, 3:43 pm GMT+0000
അത്തോളി സ്വദേശിനിയിൽ നിന്ന് തട്ടിയത് 3.6 ലക്ഷം രൂപ; സൈബർ തട്ടിപ്പിൽ...
Feb 22, 2025, 2:09 pm GMT+0000
റെയിൽ പാളത്തിൽ ടെലിഫോൺ പോസ്റ്റ്; ‘പോസ്റ്റ് പാളത്തിലിട്ടത് ...
Feb 22, 2025, 1:58 pm GMT+0000
കൊല്ലത്ത് റെയിൽ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ്; പ്രതികൾ പിടിയിൽ
Feb 22, 2025, 1:30 pm GMT+0000
More from this section
അറിയപ്പെടുന്നത് ‘ബുള്ളറ്റ് ലേഡി’ എന്ന പേരിൽ; കണ്ണൂരിൽ മ...
Feb 22, 2025, 12:06 pm GMT+0000
ഐആർഎസ് ഉദ്യോഗസ്ഥന്റെയും കുടുംബത്തിന്റെയും മരണം; പോസ്റ്റ്മോർട്...
Feb 22, 2025, 11:50 am GMT+0000
വീണ്ടും പൊട്ടിത്തെറിച്ച് സ്പേസ് എക്സ് റോക്കറ്റ് ഭാഗം; അവശിഷ്ടങ്ങള്‍...
Feb 22, 2025, 11:44 am GMT+0000
കന്യാകുമാരി തീരത്ത് നാളെ കള്ളക്കടലിന് സാധ്യത; കോഴിക്കോടടക്കം 6 ജില്...
Feb 22, 2025, 11:26 am GMT+0000
ബുര്‍ജ് ഖലീഫയുടെ 130-ാം നിലയിൽ 31 അത്ലറ്റുകളുടെ ബേസ് ജംപ്; ‘എ...
Feb 22, 2025, 11:02 am GMT+0000
കേരളത്തിൽ 5000 കോടിയുടെ നിക്ഷേപം; വമ്പൻ പ്രഖ്യാപനവുമായി ലുലു
Feb 22, 2025, 10:53 am GMT+0000
തെലങ്കാനയിൽ തുരങ്കം തകർന്നു വീണു; നിരവധി തൊഴിലാളികൾ കുടുങ്ങി കിടക്ക...
Feb 22, 2025, 10:46 am GMT+0000
പത്താം ക്ലാസ് പരീക്ഷയിൽ ഉത്തരം കാണിച്ചു കൊടുത്തില്ല; സഹപാഠിയെ വിദ്യ...
Feb 22, 2025, 10:44 am GMT+0000
“ഉച്ചയൂണിന് രുചി കൂട്ടുന്ന വിധം ഇങ്ങനെ മീൻ വറുത്ത് നോക്കൂ”
Feb 22, 2025, 9:17 am GMT+0000
ബ്രഷ് നിറയെ പേസ്റ്റ് വേണോ ? അളവറിഞ്ഞ് പേസ്റ്റെടുത്തില്ലെങ്കില് പ...
Feb 22, 2025, 9:09 am GMT+0000
പാലത്തിന് കുറുകെ വെച്ച പോസ്റ്റിൽ ട്രെയിൻ കയറി; കൊല്ലത്ത് വന്‍ ട്രെയ...
Feb 22, 2025, 9:02 am GMT+0000
കഴുത്തിലും കാലിലും നീല നിറത്തിലുള്ള പാടുകൾ; ഒമ്പതാം ക്ലാസ് വിദ്യാർഥ...
Feb 22, 2025, 7:55 am GMT+0000
മലയാളി യുവ ഡോക്ടർ മണിപ്പാലിൽ മരിച്ച നിലയിൽ
Feb 22, 2025, 7:53 am GMT+0000
പീഡന ശ്രമം തടഞ്ഞ യുവതിയെ കുത്തി കൊല്ലാന്‍ ശ്രമിച്ചു; സെക്യൂരിറ്റി ജ...
Feb 22, 2025, 7:24 am GMT+0000
പുതിയ കൊറോണ വൈറസിനെ കണ്ടെത്തി; മനുഷ്യരിലേക്ക് പടരുമോ എന്നറിയാൻ പഠനം...
Feb 22, 2025, 7:20 am GMT+0000