വടകര ജില്ലാ ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണം : താലൂക്ക് വികസന സമിതി

news image
Feb 1, 2025, 5:58 pm GMT+0000 payyolionline.in


വടകര: വടകര ജില്ലാ ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പട്ടു. നെഫ്രോളജിസ്റ്റ്, കാർഡിയോളജിസ്റ്റ് തസ്തികയിൽ സോക്ടർമാരുടെ പോസ്റ്റ് ഒഴിഞ്ഞ് കിടക്കുന്നത് മൂലം രോഗികൾ വലയുന്നു. ജിവനക്കാരുടെ അ ഭാവം അടക്കo സമിതി അംഗം പി പി സുരേഷ് ബാബുവാണ് ആശുപത്രി ശോച്യവസ്ഥ ഉന്നയിച്ചത്. താലൂക്ക് ആശുപത്രി ജില്ലതലത്തിൽ ഉയർത്തിയെങ്കിലും അതിന് ആവശ്യമായ രീതിയിൽ സ്റ്റാഫ് പാറ്റേൺ അനുവദിക്കാത്തതാണ് ഈ ആതുര കേന്ദ്രത്തിലെ പ്രധാന പ്രശ്നമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ യോഗത്തിൽ പറഞ്ഞു. മുക്കാളി റെയിൽവെ സ്റ്റേഷനിൽ കോവിഡിന് മുമ്പ് നിർത്തിയ മുഴുവൻ ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

ദേശീയ പാത നിർമാണം മൂലം ഗതാഗതകുരുക്ക് രുക്ഷമായ സാഹചര്യത്തിൽ ടെയിനുകൾ നിർത്തേണ്ടത് യാത്രക്കാർക്ക് ആവശ്യമാണെന്ന്  സമിതി അംഗം പ്രദീപ് ചോമ്പാല പറഞ്ഞു. സ്റോപ്പിന്റെ കാര്യം പാലക്കാട് റെയിൽവെ ഡിവിഷണൽ മാനേജറെ അറിയിക്കും. മയ്യഴി പുഴയുടെ ഒരു ഭാഗം പൂർണ്ണമായി മണ്ണിട്ട് നികത്തിയതായി പുഴ സംരഷണ സമിതി സെക്രട്ടറി ജാഫർ വാണിമേൽ സമിതി യോഗത്തിൽ പരാതി നൽകി. പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്താനാവശ്യമായ വിധം പുഴയും പുഴയോരവും പൂർവസ്ഥിതിയാക്കണമെന്നും ആവശ്യമുയർന്നു. റവന്യൂ വകുപ്പ് ഈ കാര്യത്തിൽ ഫലപ്രദമായി ഇടപെടുന്നില്ലെന്ന് സമിതി അംഗങ്ങൾ തുറന്നടിച്ചു. വടകര ലിങ്ക് റോഡിലെ ബസ്സ് സ്റ്റാൻസ് നേരത്തെയുള്ള പഴയ സ്റ്റാൻഡി ലേക്ക് മാറ്റണമെന്ന് സമിതി അംഗം പി പി രാജൻ വടകര മർച്ചൻസ് അസോസിയേഷൻ പ്രസിഡണ്ട് എം അബ്ദുൾ സലാം എന്നിവർ ആവശ്യപ്പെട്ടു. പ്രശ്നം മുൻസിപ്പാൽ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് താഹിൽദാർ ഡി രഞ്ജിത്ത് പറഞ്ഞു. സമിതി അംഗം സി.കെ കരീം അധ്യക്ഷനായി. എടച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ പത്മിനി , സമിതി അംഗങ്ങളായ പി സുരേഷ് ബാബു, പ്രദീപ് ചോമ്പാല , പി പി രാജൻ , ടി വി ഗംഗാധരൻ , ബിജു കായക്കൊടി എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe