കേന്ദ്ര സർക്കാർ ജനങ്ങളെ ഭിന്നിപ്പിച്ച് മുന്നോട്ട് പോകുന്നു: അഡ്വ. പി.എം. നിയാസ്

news image
Jan 29, 2025, 9:51 am GMT+0000 payyolionline.in

 

കോഴിക്കോട്:  കേന്ദ്ര സർക്കാരിന്റെ നിയമപരിഷ്കാരങ്ങൾ രാജ്യത്തിന്റെ മതേതര താൽപ്പര്യങ്ങൾക്ക് വിപരീതമാണെന്ന് കെ.പി. സി.സി ജനറൽ സെക്രട്ടറി അഡ്വ. പി.എം. നിയാസ് പറഞ്ഞു. സമൂഹത്തെ ഒന്നിച്ച് കൊണ്ടുപോകേണ്ടതിന് പകരം, സെൻട്രൽ ഗവർമെന്റ് ജനങ്ങളെ ഭിന്നിപ്പിച്ച് മുന്നോട്ട് പോകുകയാണ്. ഏക സിവിൽ കോഡ്, വഖഫ് ഭേദഗതി നിയമം എന്നിവയെതിരെ ആക്ഷേപം ഉന്നയിച്ച അദ്ദേഹം,  വിവിധ മതവിഭാഗങ്ങളെ വിശ്വാസത്തിലുടുത്തും ചർച്ച ചെയ്തു വേണം സിവിൽ നിയമങ്ങൾ പരിഷ്കരിക്കേണ്ടതെന്ന് അഭിപ്രായപ്പെട്ടു.

 

 

കേരളത്തിലെ പോസ്റ്റൽ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലെ ഉന്നതനേതാവും എഫ് എൻ പി. ഒ പ്രസ്ഥാനത്തിൻ്റെ കേരള ഘടകത്തിൻ്റെ സ്ഥാപക നേതാക്കളിലൊരാളായ കെ.വി നാരായണൻ്റെ 14ാം ചരമവാർഷികദിനത്തിൽ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി.കെ നാരായണൻ അധ്യക്ഷത വഹിച്ചു. എഫ് എൻ പി ഒ മുൻഅഖിലേന്ത്യ പ്രസിഡണ്ട് കെ കുഞ്ഞികൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി വി.പി. ഭാസ്കരൻ, രാജേഷ് കീഴരിയൂർ, മുരളി തോറോത്ത്, എൻ വി ബാലമാരാർ, കെ. രാഘവൻ, എൻ. എം കുമാരൻ, വി.ടി ലെനിൻ, എൻ.വി. ഗോപാലൻ, പി.ടി ഗോപാലൻ, ഒ. വി പത്മിനി രജീഷ് വെങ്ങളത്ത് കണ്ടി, കെ. പി. ഷക്കീർ  എന്നിവര്‍ സംസാരിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe