കൊയിലാണ്ടി: എളാട്ടേരി സിപിഎമ്മിന്റെ നേതൃത്വത്തിൽ കെ കെ ശ്രീധരൻ അനുസ്മരണം നടത്തി. ചെങ്ങോട്ടുകാവ് ലോക്കൽ കമ്മിറ്റി അംഗം കെ ധനീഷ് അധ്യക്ഷത വഹിച്ച ചടങ്ങ് സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം പി കെ പ്രേംനാഥ് ഉദ്ഘാടനം ചെയ്തു.
ഇ നാരായണൻ അനുസ്മരണ പ്രഭാഷണം നടത്തി. ലോക്കൽ കമ്മിറ്റി സെക്രട്ടറി അനിൽ പറമ്പത്ത്, പി.കെ. മോഹനൻ, പി രാജൻ എന്നിവർ സംസാരിച്ചു.