അമിത്ഷായെ കേന്ദ്ര മന്ത്രി സഭയിൽ നിന്നു പുറത്താക്കണം: കൊയിലാണ്ടിയിൽ കോൺഗ്രസിന്റെ പ്രതിഷേധ പ്രകടനം

news image
Dec 20, 2024, 2:27 pm GMT+0000 payyolionline.in

കൊയിലാണ്ടി: ഭരണഘടന ശില്പി ഡോക്ടർ ബി ആർ അംബേദ്കരെ അപമാനിച്ച അമിത്ഷായെ കേന്ദ്ര മന്ത്രി സഭയിൽ നിന്നു പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

ബ്ലോക്ക് പ്രസിഡൻ്റ് എൻ.മുരളീധരൻ , രാജേഷ് കീഴറിയൂർ, വി ടി സുരേന്ദ്രൻ , നടേരി ഭാസ്കരൻ, ചെറുവക്കാട്ട് രാമൻ, മനോജ് പയറ്റ് വളപ്പിൽ, കെ പി വിനോദ്കുമാർ, രജീഷ് വേങ്ങളത് കണ്ഠി, പി വി വേണുഗോപാൽ, ഈ എം ശ്രീനിവാസൻ, അരീക്കൽ ഷീബ, വി കെ ശോഭന, കെ വി രാഘവൻ എന്നിവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe