കേരളോൽസവം; അഴിയൂർ പഞ്ചായത്ത് ജേതാക്കളായി

news image
Dec 16, 2024, 3:51 pm GMT+0000 payyolionline.in

അഴിയൂർ: വടകര ബ്ലോക്ക് പഞ്ചായത്ത് കേരളോൽസവത്തിൽ 312 പോയിന്റുമായി അഴിയൂർ പഞ്ചായത്ത് ജേതാക്കളായി. 234 പോയിന്റുമായി ചോറോട് പഞ്ചായത്ത് രണ്ടാം സ്ഥാനം നേടി. സ്പോർട്ട്സ് , കലാ വിഭാഗങ്ങളിൽ യഥാക്രമം ഒന്നാം സ്ഥാനം അഴിയൂരും, രണ്ടാം സ്ഥാനം ചോറോടിനും ലഭിച്ചു. മികച്ച ക്ലബ്ബായി ചോമ്പാൽ നടുച്ചാൽ യുവധാരയെ തിരഞ്ഞെടുത്തു.

കായിക ഇനത്തിൽ പുരുഷ വിഭാഗത്തിൽ മുഹമ്മദ് ഷാഫിൽ (ചോറോട് ), വനിത വിഭാഗം പി.കെ സജീല (അഴിയൂർ), സീനിയർ ബോയ്സ് അനഘ് യു കെ (അഴിയൂർ),. സിനിയർ ഗേൾസ് നിയ കൃഷ്ണ( ചോറോട്) എന്നിവർ വ്യക്തിഗത ചാമ്പ്യൻമാരായി.സമാപന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ പി ഗിരിജ സമ്മാന ദാനം നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ കെ എം സത്യൻ അധ്യക്ഷത വഹിച്ചു. ശശികല ദിനേശൻ, കെ പി സൗമ്യ , നുസൈബ മൊട്ടേമ്മൽ, ബിന്ദു കെ.പി , വി മധുസുദ്ദനൻ , ജി സ്വപ്ന എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe