മയക്കുമരുന്ന് ഉപയോഗം വർധിക്കുന്നു; മുന്നറിയിപ്പുമായി സുപ്രീംകോടതി

news image
Dec 16, 2024, 9:08 am GMT+0000 payyolionline.in

ന്യൂഡൽഹി: ഇന്ത്യയിലെ യുവാക്കൾക്കിടയിൽ മയക്കുമരുന്ന് ഉപയോഗം വർധിക്കുന്നതിൽ സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചു. മയക്കുമരുന്ന് ഉപയോഗത്തിന്‍റെ ഗുരുതരമായ സാമൂഹിക,സാമ്പത്തിക,മാനസിക പ്രത്യാഘാതങ്ങളെക്കുറിച്ച് കോടതി മുന്നറിയിപ്പ് നൽകി. ഇത് രാജ്യത്തിന്‍റെ തിളക്കം നശിപ്പിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു.

പാക്കിസ്ഥാനിൽ നിന്ന് കടൽമാർഗം ഇന്ത്യയിലേക്ക് ഹെറോയിൻ കടത്തുന്ന മയക്കുമരുന്ന് കടത്ത് ശൃംഖലയിൽപ്പെട്ട അങ്കുഷ് വിപൻ കപൂറിനെതിരെ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻ.ഐ.എ) അന്വേഷണം സ്ഥിരീകരിച്ച് കൊണ്ടാണ് കോടതി മുന്നറിയിപ്പ് നൽകിയത്. ജസ്റ്റിസുമാരായ ബി.വി നാഗരത്ന, എൻ. കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

രക്ഷിതാക്കൾ, സമൂഹം, സംസ്ഥാന അധികാരികൾ എന്നിവരുൾപ്പടെ എല്ലാവരും യുവാക്കൾക്കിടയിലെ മയക്കുമരുന്ന് ഉപയോഗം തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. മയക്കുമരുന്നുകളുടെ വ്യാപനം വിനാശകരമായ അനന്തരഫലങ്ങൾ ഉണ്ടാക്കുമെന്നും കോടതി വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe