കൊയിലാണ്ടി : വൈദ്യുത ചാർജ് വർധനവിനെതിരെ യൂത്ത് കോൺഗ്രസ് കൊയിലാണ്ടി സൗത്ത് മണ്ഡലം കമ്മിറ്റി കൊയിലാണ്ടി കെ എസ് ഇ ബി ഓഫീസിനു മുന്നിലേക്ക് ചൂട്ട് കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തി.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മുരളി തോറോത്ത് ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് മുഹമ്മദ് നിഹാൽ അധ്യക്ഷത വഹിച്ചു. എം കെ സായിഷ്, തൻഹിർ കൊല്ലം, റാഷിദ് മുത്താമ്പി, നിധിൻ എം കെ, റിയാസ് കണയങ്കോട്,ഷാനിഫ് കുറുവങ്ങട്,നിഖിൽ എം ,
ജിത്തു കണിയാണ്ടി, അബ്ദുറഹിമാൻ മരുതൂർ എന്നിവർ പങ്കെടുത്തു.