അഴിയൂർ ഗ്രാമപഞ്ചായത്ത്‌ കേരളോത്സവം; ചോമ്പാല സ്റ്റേഡിയം ബ്രദേഴ്സ് ജേതാക്കളായി

news image
Dec 9, 2024, 4:35 pm GMT+0000 payyolionline.in

 

അഴിയൂർ : അഴിയൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിൽ 198 പോയിന്റ് നേടി ചോമ്പാല സ്റ്റേഡിയം ബ്രദേഴ്സ് ജേതാക്കളായി. 194 പോയിന്റുമായി ചോമ്പാൽ നടുച്ചാൽ യുവധാര റണ്ണേഴ്‌സ് അപ്പുമായി. സമാപന സമ്മേളനം ദേശീയ സിവിൽ സർവീസ് മെഡൽ ജേതാവും ഏഷ്യൻ മാസ്റ്റേഴ്സ് കായിക താരവുമായ ശ്രീജ വി പി ഉദ്ഘാടനം ചെയ്തു.

കായിക മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ക്ലബ്ബിനുള്ള ട്രോഫി എരിക്കിൽ ആർ ജി ബി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് കരസ്ഥമാക്കി. ആർട്സ് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ക്ലബ്ബിനുള്ള ട്രോഫി സ്റ്റേഡിയം ബ്രദേഴ്സ് ചോമ്പാലയും നേടി. പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ശശിധരൻ തോട്ടത്തിൽ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി സ്റ്റാന്റിംഗ് ചെയർ പേഴ്സൺ അനിഷ ആനന്ദ സദനം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ കരോടി,ഷാനിസ് ടി വി, രവീന്ദ്രൻ കെ പി, എം പി ബാബു, ശ്രീജേഷ് കെ, പ്രദീപ് ചോമ്പാല, പി വി സുനീഷ്, രാജൻ മാസ്റ്റർ കെ വി, സീനത്ത് ബഷീർ, കെ കെ. ജയചന്ദ്രൻ, പ്രീത പി കെ , സാലിം പുനത്തിൽ, സുനീർ കുമാർ, എം ബിന്ദു ജയ്സൺ, കെ പ്രശാന്ത്, എസ് പി റഫീഖ് എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe