‘പാലക്കാട്ടെ പുതിയ എംഎൽഎയാവുന്ന രാഹുൽ മാങ്കൂട്ടത്തിലിന് അഭിനന്ദനങ്ങൾ’; ഒരു മുഴം മുമ്പേയെറിഞ്ഞ് വി ടി ബൽറാം

news image
Nov 23, 2024, 4:42 am GMT+0000 payyolionline.in

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോൾ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്‍റെ വിജയം ഉറപ്പിച്ച തരത്തില്‍ പ്രതികരണവുമായി വി ടി ബല്‍റാം. പാലക്കാട്‌ രാഹുൽ തന്നെയെന്നും ഷാഫി പറമ്പിലിന്‍റെ പിൻഗാമിയായി പാലക്കാട്ടെ പുതിയ എംഎൽഎയാവുന്ന രാഹുൽ മാങ്കൂട്ടത്തിലിന്‌ ഹാർദ്ദമായ അഭിനന്ദനങ്ങളെന്നും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

 

പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലാണ് ഇപ്പോൾ ലീഡ് ചെയ്യുന്നത്. പോസ്റ്റൽ വോട്ടുകളിലും ആദ്യമെണ്ണിയ നഗരസഭ മേഖലയിൽ മുന്നിലായിരുന്ന ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ പിന്നിലായി. പാലക്കാട് യുഡിഎഫ് പ്രവർത്തകർ ആഘോഷം തുടങ്ങിയിട്ടുണ്ട്. പാലക്കാട് ബിജെപി സ്വാധീന നഗരമേഖലയിലെ വോട്ടെണ്ണുമ്പോൾ ബിജെപി മുന്നിലായിരുന്നു.

എന്നാൽ കഴിഞ്ഞ തവണത്തേക്കാൾ നഗരസഭയിൽ ഇത്തവണ ബിജെപിക്ക് വോട്ടുകൾ കുറഞ്ഞിട്ടുണ്ട്. കോൺഗ്രസിലേക്കാണ് ബിജെപി വോട്ടുകൾ ചോർന്നത്. രാഹുൽ മാങ്കൂട്ടത്തിലിന് കഴിഞ്ഞ തവണ കോൺഗ്രസ് സ്ഥാനാർത്ഥിക്ക്  ലഭിച്ചതിനേക്കാൾ 430 വോട്ട് കൂടി. സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥി പി സരിന് 111 വോട്ടും വർധിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe