തിക്കോടിയിൽ അടിപ്പാതയ്ക്ക് വേണ്ടി നിരാഹാരം അനുഷ്ഠിച്ചു

news image
Oct 2, 2024, 9:21 am GMT+0000 payyolionline.in

തിക്കോടി:  തിക്കോടി ടൗണിൽ അടിപ്പാത അനുവദിക്കാനുള്ള ആവശ്യത്തിൽ പ്രതിഷേധിച്ച് ഗാന്ധിജയന്തി ദിനത്തിൽ കർമ്മസമിതി പ്രവർത്തകർ നിരാഹാരം അനുഷ്ഠിച്ചു. റോഡിന് ഇരുവശവും മതിലുകൾ കെട്ടിയതിനാൽ വിദ്യാർത്ഥികളടക്കമുള്ള നൂറുകണക്കിന് ആളുകൾ യാത്ര ചെയ്യാൻ പ്രയാസപ്പെടുകയാണ്. വടക്ക് പഞ്ചായത്ത് ബസാർ കഴിഞ്ഞാൽ, തെക്ക് ഭാഗത്തേക്ക് 3.5 കിലോമീറ്റർ സഞ്ചരിച്ച ശേഷം മാത്രമേ നന്തി ബസാറിൽ റോഡ് മുറിച്ചു കടക്കാനുള്ള സൗകര്യം നിലവിലുണ്ടാവൂ.

 

പ്രധാനപ്പെട്ട ജനവാസ കേന്ദ്രമായ തിക്കോടി ടൗണിൽ മത്സ്യബന്ധന മേഖലയായ കോടിക്കൽ ഭാഗത്തുനിന്നും, ജനനിബിഡമായ ചിങ്ങപുരം ഭാഗത്തുനിന്നും വരുന്ന റോഡുകൾ സന്ധിക്കുന്നു. ഈ സാഹചര്യത്തിൽ, തിക്കോടി ടൗണിൽ അടിപ്പാത നിർമ്മിക്കുന്നത് മാത്രമാണ് ജനങ്ങളുടെ സുഗമമായ സഞ്ചാരത്തിന് ശാശ്വത പരിഹാരം.ന്യായമായ ഈ ആവശ്യം പരിഗണിക്കുന്നതുവരെ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് കർമ്മസമിതി ഭാരവാഹികൾ അറിയിച്ചു.

അഭിവാദ്യങ്ങൾ എന്നീ പതിവ് പരിപാടികൾ ഒഴിവാക്കിക്കൊണ്ട് നടന്ന നിരാഹാര സമരത്തിൽ, കെ ഇ  സുരേഷ് കുമാർ, ഭാസ്കരൻ തിക്കോടി, നാരായണൻ കെ.പി., കെ.വി. മനോജ്, അശോകൻ ശില്പ, ശ്രീധരൻ ചെമ്പുംചില, വിജയൻ ചെട്ടിയാംകണ്ടി, നദീർ തിക്കോടി, സുനിൽ നവോദയ, ബാബു തോയാട്ട്, വിശ്വനാഥൻ പവിത്രം, എം കെ സുനിൽ, ശശി വെണ്ണാടി, മമ്മു ദോഫാർ, വേണു പണ്ടാരപ്പറമ്പിൽ, ഗോപിനാഥ് (ദിപിൻ ബേക്കറി) എന്നിവരുടെ പങ്കാളിത്തം രേഖപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe