കൊയിലാണ്ടി: പൊയിൽക്കാവ് കൊളച്ചാൻ വീട്ടിൽ ഷീനയുടെ സ്വർണാഭരണം കൊയിലാണ്ടി വടകര റൂട്ടിൽ ഓടുന്ന സാരംഗ് ബസിൽ വച്ച് നഷ്ടപ്പെട്ടു പോയിരുന്നു. കളഞ്ഞു കിട്ടിയ ആഭരണം ബസ്സിലെ തൊഴിലാളികൾ പോലീസിൽ ഏൽപ്പിച്ചു നല്ല മാതൃകയായി.
കളഞ്ഞു കിട്ടിയ മൂന്നരപ്പവന്‍റെ സ്വര്‍ണമാലയും പണമടങ്ങിയ പേഴ്സും ഉടമസ്ഥയ്ക്ക് തിരിച്ചു നല്‍കിയ ബസ് ജീവനക്കാരെ ആദരിച്ചു. പയ്യോളി സ്വദേശികളായ രാജേഷ് കാപ്പിരിക്കാട്ടിൽ, അക്ഷയ് കമ്പിവളപ്പിൽ എന്നിവരെയാണ് നന്മ കൂട്ടായ്മ പൊയിൽകാവും കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് ആദരിച്ചത്.
കൊയിലാണ്ടി ട്രാഫിക് എഎസ്ഐ പ്രദീപ് കുമാർ, കൗൺസിലർമാരായ രത്നവല്ലി ടീച്ചർ, മനോജ് പയറ്റുവളപ്പിൽ, ബസ് ഓണേഴ്സ് അസോസിയേഷൻ അംഗം യു വി സുനിൽ, മനോജ്, അഖിൽ സി വി,ഷീന ഗിരീഷ്, ബിജു നിബാൽ പി വി, സജിത്ത് ലാല്‍ എം വി, ഗിരീഷ് കുമാർ പി വി എന്നിവരും സംബന്ധിച്ചു. ടീം യാത്രാ പയറ്റുവളപ്പിൽ പ്രത്യേക ഉപകാരം നൽകി ബസ് ജീവനക്കാരെ അനുമോദിച്ചു.