കൊയിലാണ്ടി ആയുർവേദ ഡിസ്പെൻസറി ‘വയോജന ആയുർവേദ മെഡിക്കൽ ക്യാമ്പ്’ സംഘടിപ്പിച്ചു

news image
Sep 7, 2024, 12:43 pm GMT+0000 payyolionline.in

കൊയിലാണ്ടി: കൊയിലാണ്ടി മുൻസിപ്പാലിറ്റി ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ കേരള സർക്കാരിൻറെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി വയോജനങ്ങൾക്കായുള്ള മെഡിക്കൽ ക്യാമ്പ് കോതമംഗലം ഗവൺമെൻറ് എൽ പി സ്കൂളിൽ വച്ച് നടന്നു .

നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സ വകുപ്പ്, കൊയിലാണ്ടി നഗരസഭ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ മെഡിക്കൽ ക്യാമ്പ് കൊയിലാണ്ടി മുനിസിപ്പാലിറ്റി ചെയർപേഴ്സൺ  ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ   ഷീന ടി.കെ.അധ്യക്ഷയായിരുന്നു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  പ്രജില സി, വാർഡ് കൗൺസിലർ  മനോജ് പായറ്റു വളപ്പിൽ, ഡോ. ജസീല ,  സൈന്യുദ്ദീൻ എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോ ബി ജി അഭിലാഷ് ക്യാമ്പിനെക്കുറിച്ചു വിവരിച്ചു. ഡോക്ടർമാരായ ഡോ.അഖിൽ എസ് കുമാർ, ഡോ. അനുശ്രീ, ഡോ.ജസീല,ഡോ. ഹെന്ന കുഞ്ഞബ്ദുള്ള, ഡോ.ബബിത, ഡോ. റിൻസി എന്നിവർ ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പിൽ പങ്കെടുത്തവർക്ക് തുടർ ചികിത്സക്കായി പുളിയഞ്ചേരിയിലുള്ള നഗരസഭ ആയുർവേദ ഡിസ്പെൻസറിയിൽ കാണിക്കാവുന്നതാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe