തിക്കോടി: തിക്കോടി ഗ്രാമ പഞ്ചായത്തിലെ 9, 10 വാർഡുകളിലെ (കോഴിപ്പുറം ഭാഗം) തെരുവ് നായയുടെ പ്രതിരോധിക്കുന്നതിനും ബോധവൽക്കരിക്കുന്നതിനുമായി വിപുലമായ യോഗം വിളിച്ചു ചേർത്തു. മേലടി ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്തിന്റെ സാന്നിദ്ധ്യത്തിൽ വിളിച്ച യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് അധ്യക്ഷയായി. വാർഡ് മെമ്പർ വിബിത ബൈജു സ്വാഗതം പറഞ്ഞു. വെറ്റിനറി ഡോക്റ്റർ പ്രതിരോധ നടപടികളെ കുറിച്ച് വിശദീകരിച്ചു.
മേലടി ബ്ലോക് പഞ്ചായത്ത് മെമ്പർ രാജീവൻ കൊടലൂർ തിക്കോടി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ആർ. വിശ്വൻ, കെ.പി ഷക്കീല, 10ാം വാർഡ് മെമ്പർ എൻ എം ടിഅബ്ദുള്ളക്കുട്ടി, ജെ എച്ച് ഐ, വാർഡ് ക്ലർക്ക് തുടങ്ങിയവർ സംബന്ധിച്ചു. വിപുലമായി നടന്ന യോഗത്തിൽ കോഴിപ്പുറം ഭാഗങ്ങളിലെ നൂറിനടുത്ത് പ്രദേശവാസികൾ പങ്കെടുത്തു.