തിക്കോടി: പള്ളിക്കര പുളിയുള്ളതില്‍ മുക്ക് പയറ്റ് കൂട്ടായ്മ രൂപീകരിച്ചു. അന്യം വന്നു പോകുന്ന പണം പണം പയറ്റ് പുനരാരംഭിക്കുന്നതിന് വേണ്ടി പള്ളിക്കര പുളിയുള്ളതില്‍ മുക്ക് പ്രദേശത്ത് പയറ്റ് കൂട്ടായ്മ.
ഒരു കാലത്ത് കല്ല്യാണ ആവിശ്യങ്ങള്‍ ,സ്ഥലം വാങ്ങുന്നതിന്നും വീട് നിര്‍മ്മാണം മറ്റും സാമ്പത്തിക പ്രയാസങ്ങള്‍ വരുന്ന സമയത്ത് സാമ്പത്തികം കണ്ടെത്തിയ പണം പയറ്റ് ഇന്ന് അന്യം വന്നു പോയികൊണ്ടിരിക്കയാണ്. കത്ത് അടിച്ച് പരിചയക്കാര്‍ക്കും ബന്ധുക്കള്‍ക്കും വിതരണം ചെയ്താണ് പയറ്റ് നടത്താറ്.
പുളിയുള്ളതില്‍ പള്ളിക്ക് സമീപം പ്രദേശത്ത് നടത്തിയ പരിപാടി പ്രദേശവാസികള്‍ ആവേശത്തോടെയാണ് പണം നടത്തിയത്. തികച്ചും പഴയ നിലനിര്‍ത്തിയായിരുന്നു പരിപാടി.
ഓല പന്തലും ഈന്തും പട്ടയും സാരി കൊണ്ടുള്ള അലങ്കാരവും പഴയ കാല ഗാനങ്ങളും പരിപാടിക്ക് മാറ്റ് കൂട്ടി.
ടി പി കുഞ്ഞിമൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. പി ടി വിജോയ് അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ പറാണ്ടി രമേഷന്, പൂഴിപ്പുറത്ത് ഗണേഷന്, അനൂപ് കോഴിപ്പുറം, പി മൂസ്സ, റഹീസ് സി, വിനോദന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രദേശ വാസികള്‍ പരിപാടിക്ക് നേതൃത്വം നല്കി.