നന്തിബസാർ: നാഷണൽ ഹൈവേയിലും നാടുനീളെ സർക്കാർ അനാസ്ഥമൂലം ജനങ്ങൾ കൊടും ദുരിതം അനുഭവിക്കുമ്പോൾ സി പി എമ്മും കൊയിലാണ്ടി എം എൽഎ അടക്കം രാഷ്ട്രീയ മുതലെടുപ്പ് നടത്തി ജനങ്ങളെ ദ്രോഹിക്കുകയാണെന്ന് മുസ്ലിംലീഗ് സംസ്ഥാന സിക്രട്ടറി പാറക്കൽ അബ്ദുള്ള പറഞ്ഞു.
മൂടാടി പഞ്ചായത്ത് മുസ്ലിംയൂത്ത് ലീഗ് കമ്മിറ്റി മൂടാടി പഞ്ചായത്ത് ഭരണസിമിതിയുടെ കെടുകാര്യസ്ഥതക്കെതിരെ നടത്തിയ ബഹുജന മാർച്ച് ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് പി.കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു.
മുതുകുനി മുഹമ്മദലി ,കെ.കെ റിയാസ്,ഫാസിൽ നടേരി,സി.കെ അബൂബക്കർ, പി റഷീദ,പി പി കരീം, റഫീഖ് പുത്തലത്ത്,സുഹറഖാദർ,എ വി ഹുസ്ന,നൗഫൽ നന്തി, വി.കെ.കെ റിയാസ്, റഫീഖ് ഇയ്യത്ത് കുനി,സിഫാദ് ഇല്ലത്ത്, പി.കെ സുനീത,സജിന പിരിശത്തിൽ,എടത്തിൽ റഷീദ്,ഫൈസൽ പുളക്കൂൽ,റനിൻ അഷ്റഫ് എന്നിവർ സംസാരിച്ചു. സാലിം മുചുകുന്ന് സ്വാഗതവും റബീഷ് പുളിമുക്ക് നന്ദിയും പറഞ്ഞു.