കൊയിലാണ്ടി: ഭക്ഷ്യവിഷബാധ എട്ടോളം വിദ്യാർത്ഥികൾ ചികിത്സ തേടി. ഇന്നലെ രാത്രിയാണ് സംഭവം പ്രമുഖ സ്വകാര്യ മെഡിക്കൽ എഞ്ചിനീയറിംഗ് സ്ഥാപനത്തിലെ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.വിദ്യാർത്ഥികൾ അസ്വസ്ത പ്രകടിപ്പിച്ചതിനെ തുടർന്ന് ആദ്യം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും പിന്നീട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നു രാവിലെയോടെ എല്ലാവരും ആശുപത്രി വിട്ടു.