കോഴിക്കോട്: തിരുവാതിരക്കളിയിലെ ശൈലീ ഭേദങ്ങൾ ചർച്ച ചെയ്യാനും തനത് ചുവടുകൾ പരിചയപ്പെടുത്താനും, കോഴിക്കോട് കണ്ണഞ്ചേരിയിൽ സംഘടിപ്പിച്ച അഖില കേരള തിരുവാതിരക്കളി ശില്പശാല ഉദ്ഘാടനം ചെയ്തു സംസരിക്കുകയായിരുന്നു അദ്ദേഹം.
തിരുവാതിരക്കളിക്ക് കൃത്യമായ നിയമാവലി ഉണ്ടാകുന്നത് ഏറെ ഗുണകരമായിരിക്കുമെന്ന് മുഖ്യാതിഥിയായി സംസാരിച്ച കേരള ഫോക് ലോർ അക്കാദമി സെക്രട്ടറി എ.വി.അജയകുമാർ അഭിപ്രായപ്പെട്ടു. പ്രശസ്ത കൈകൊട്ടിക്കളിപ്പാട്ട് രചയിതാവ് കെ.എൽ.എം.സുവർദ്ധനെ ആദരിച്ചു. ആലുവ സെൻ്റ് സേവിയേഴ്സ് കോളജ് റിട്ട. പ്രൊഫ. ഡോ.സി ശാന്തകുമാരി അദ്ധ്യക്ഷയായിരുന്നു.
റിട്ട. പ്രൊഫ. അംബുജാക്ഷി, ഗീത ശർമ്മ ഗുരുവായൂർ, പ്രീത ബാലകൃഷ്ണൻ ഏറണാകുളം, മായനെല്ലിയോട് തുടങ്ങിയവർ ക്ലാസ്സുകൾ നയിച്ചു. ശില്പശാല കോ-ഓർഡിനേറ്റർ സുവർണ്ണചന്ദ്രോത്ത്, കോർപ്പറേഷൻ കൗൺസിലർ കെ. നിർമ്മല, യു.ആർ.സി സൗത്ത് ബി.പി.സി. പ്രവീൺ കുമാർ എന്നിവർ ആശംസിച്ചു. സുപ്രഭ ശശീന്ദ്രൻ സംസാരിച്ചു. വിവിധ ജില്ലകളിൽ നിന്നായി 100 ഓളം പ്രതിനിധികൾ പങ്കെടുത്ത ശില്പശാലയിൽ എഴുതി തയ്യാറാക്കിയ തിരുവാതിരക്കളി നിയമാവലി പൊതുവിദ്യാഭ്യാസ വകുപ്പിനും കേരളത്തിലെ വിവിധ സർവ്വകലാശാലകൾക്കും സമർപ്പിക്കാനും തീരുമാനിച്ചു.