വടകര ; ഷാഫിപറമ്പിലിൻറെ ചരിത്ര വിജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് യു ഡി എഫ് , ആർ എം പി പ്രവർത്തകർ വടകര നഗരത്തിൽ പടുകൂറ്റൻ പ്രകടനം നടത്തി. അഞ്ചുവിളക്ക് ജംഷനിൽ നിന്ന് ആരംഭിച്ച പ്രകടനം പുതിയ ബസ്സ്റ്റാൻറിൽ സമാപിച്ചു. വാദ്യമേളങ്ങൾ പ്രകടനത്തിന് അകമ്പടിയായി.

ഷാഫിപറമ്പിലിൻറെ ചരിത്ര വിജയത്തിൽ ആഹ്ളാദംപ്രകടിപ്പിച്ച് യു ഡി എഫ്, ആർ എം പി പ്രവർത്തകർ വടകര നഗരത്തിൽ നടത്തിയ പടുകൂറ്റൻ പ്രകടനം
യുഡിഎഫ് , ആർഎം പി നേതാക്കകളായ കെ കെ രമ എം.എൽ, എകുരിയാടി സ്തീശൻ ,സുനിൽ മടപ്പള്ളി എൻപി അബ്ദുൾകരിം, പ്രദീപ് ചോമ്പാല,പുറന്തോടത്ത് സുകുമാരൻ,.പി കെ സി റഷീദ്,,മനോജ് ആവള, എ പി ഷാജിത്ത്, ബാബു ഒഞ്ചിയം, വികെ പ്രേമൻ ,കെ പി നിസ്താർ, പി എസ് രഞ്ചിത്ത്കുമാർ, അച്ചുതൻ പുതിയെടുത്ത്, എന്നിവർ നേതൃത്ത്വം നൽകി