സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ശാരികയെ മേപ്പയൂർ സലഫി അനുമോദിച്ചു

news image
Apr 22, 2024, 8:31 am GMT+0000 payyolionline.in

മേപ്പയ്യൂര്‍: സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ശാരികയെ മേപ്പയൂർ സലഫി സ്ഥാപനങ്ങളുടെ കീഴിലുള്ള എ വി ചെയറിന്റെ ആദരം അർപ്പിക്കുന്ന ചടങ്ങിൽ കുമാരി ശാരിക പ്രദേശത്തിന്റെ അഭിമാനവും പുതു തലമുറക്ക് പ്രചോദനവും ആണെന്ന് സലഫിയ്യ അസ്സോസിയേഷൻ ജനറൽ സെക്രട്ടറി എ വി അബ്ദുല്ല അഭിപ്രായപെട്ടു.

സാമൂഹ്യ, വിദ്യാഭ്യാസ മേഖലയിൽ കഴിവ് തെളിയിക്കുന്നവരെ കണ്ടെത്തി പ്രോത്സാഹനം നൽകുന്നതിനായി പരേതനായ ജനാബ്, എ വിഅബ്ദുറഹിമാൻ ഹാജിയുടെ പേരിലുള്ള
എ വിചെയറിന്റെ ആഭിമുഖ്യത്തിൽ കീഴരിയൂരിലെ ശാരികയുടെ വസതിയിൽ നടന്ന ചടങ്ങിൽ കുമാരി ശാരികയ്ക്ക് ഫലകവും കാഷ് അവാർഡും സമ്മാനിച്ചു.

 

സലഫിയ്യ അസോസിയേഷൻ വൈസ് പ്രസിഡന്റ്‌ പി കെ അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. എ കെ അബ്ദുറഹിമാൻ, കായലാട് അബ്ദുറഹിമാൻ,കെ വി അബ്ദുറഹ്മാൻ, സെക്രട്ടറിമാരായ എ പി അസീസ്, ഗുലാം മുഹമ്മദ്‌, കെ കെ കുഞ്ഞബ്ദുള്ള, അഡ്വ. പി കുഞ്ഞിമൊയ്തീൻ,
പ്രിൻസിപ്പൽമാരായ പ്രൊഫ. സി കെ ഹസ്സൻ,
ഡോ.ഇ ദിനേശൻ എന്നിവർ സംസാരിച്ചു. കുമാരി ശാരിക മറുപടി പ്രസംഗവും നടത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe