തുറയൂർ പഞ്ചായത്തിലെ ഹോമിയോ ഡിസ്പെൻസറി നാടിന് സമര്‍പ്പിച്ചു

news image
Mar 7, 2024, 3:46 pm GMT+0000 payyolionline.in

തുറയൂർ : തുറയൂർ ഗ്രാമപഞ്ചായത്തിൽ സർക്കാർ ഹോമിയോ ഡിസ്‌പെൻസറി ആരോഗ്യ -വനിതാ ശിശു വകുപ്പ് മന്ത്രി  വീണാ ജോർജ് ഓൺലൈനിൽ നിർവഹിച്ചു. സംസ്ഥാനത്ത് 33 ഹോമിയോ ഡിസ്‌പെൻസറിയാണ്   മന്ത്രി നാടിന് സമർപ്പിച്ചത്. തുറയൂരിൽ നടന്ന പരിപാടിയിൽ താൽക്കാലിക കെട്ടിടത്തിന്റെ നാടമുറിച്ച് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്  സി.കെ.ഗിരീഷ് ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ കൃഷ്ണകുമാർ സ്വാഗതവും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്  ശ്രീജ മാവുള്ളാട്ടിൽ അധ്യക്ഷയുമായ പരിപാടിയിൽ ഗ്രാമപഞ്ചായത്തിലെ വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ  രാമകൃഷ്ണൻ കെ എം, ദിപിന, സബിൻരാജ്, ബ്ലോക്ക് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലീന പുതിയോട്ടിൽ, വാർഡ് മെമ്പർ ജിഷ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സുനിൽ ടി കെ, സജീവൻ കൂളിമാക്കൂൽ, ആദിൽ, അബ്ദുൾ അസീസ് മാസ്റ്റർ, ശ്രീനിവാസൻ കൊടക്കാട്, കുഞ്ഞിരാമൻ വി, അഞ്ചു മാടത്തിൽ,ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോ ഹെന്ന നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe