ചേമഞ്ചേരി പാത്തിക്കുളം നിർമ്മാണത്തിൽ അഴിമതിയെന്ന്; പ്രധാനമന്ത്രിക്ക് പരാതി നൽകാൻ ഒരുങ്ങി കൊയിലാണ്ടിയിൽ ബിജെപി

news image
Feb 22, 2024, 2:42 pm GMT+0000 payyolionline.in
കൊയിലാണ്ടി :  പന്തലായനി ബ്ലോക്കിലെ ചേമഞ്ചേരി പഞ്ചായത്തിൽ വാർഡ് 7 ൽ പെട്ട പാത്തിക്കുളം കേന്ദ്ര സർക്കാറിന്റെ അമൃതസരോവരം പദ്ധതിയിൽപ്പെടുത്തി നവീകരണ പ്രവർത്തികൾ നടന്നുവരികയാണ്, സ്വതന്ത്രത്തിന്റെ ‘അമൃതവർഷ’ ആഘോഷങ്ങളുടെ ഭാഗമായ് രാജ്യത്തെ എല്ലാ ജില്ലകളിലെയും 75 ജല ശ്രോതസ്സുകളെ സംരക്ഷിക്കുന്ന പദ്ധതിയാണ് അമൃതസരോവരം പദ്ധതി.
പാത്തിക്കുളത്ത് കുളം നവീകരണ പ്രവർത്തനങ്ങളിൽ ലക്ഷക്കണക്കിന രൂപയുടെ അഴിമതിയാണ് നടക്കുന്നത്. കുളത്തിന്റെ മൂന്നു ഭാഗങ്ങൾ ഇന്റർലോക്ക് ചെയ്യാൻ വേണ്ടി 9,70467 രൂപയാണ് കാണിച്ചിരിക്കുന്നത്. ഇത്രയും തുകയുടെ പ്രവർത്തി അവിടെ നടന്നിട്ടില്ല എന്നത് പകൽ പോലെ വ്യക്തമാണ്.
ബി.ജെ. പി .കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് ജയ് കിഷ് മാസ്റ്റർ സ്ഥലം സന്ദർശിച്ചു. പ്രധാനമന്ത്രിക്കും ,ജില്ല കളക്ടർക്കുo, മിഷൻ ഡയറക്ടർ ഫോർ അമൃത സരോവർ എന്നിവർക്കും പരാതി നൽകാൻ ബി.ജെ.പി. ഏരിയ കമ്മറ്റി തീരുമാനിച്ചിട്ടുണ്ട്. ചേമഞ്ചേരി ഏരിയ ജന:സെക്രട്ടറി സജീവ് കുമാർ, യുവമോർച്ച മണ്ഡലം പ്രസി: ജിതേഷ് കാപ്പാട്, ഏരിയ കമ്മറ്റി അംഗമായ സിജിത്ത്, സജീവൻ, നാരായണൻ പെരുങ്കിനി, സജീവൻ ചലാടത്ത് എന്നിവരും സന്നിഹിതരായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe