തൃശൂർ : സ്കൂൾ വിദ്യാർത്ഥിനിയായ ഒൻപത് വയസ്സുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച 65കാരനായ വയോധികനെ കുന്നംകുളം പോക്സോ കോടതി ഇരട്ട ജീവപര്യന്ത്യം തടവിനും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. പുന്നയൂർ എടക്കര ഉദയംതിരുത്തി വീട്ടിൽ കുഞ്ഞുമുഹമ്മദിനെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് എസ് ലിഷ ശിക്ഷിച്ചത്.