ഭിന്നശേഷി സൗഹൃദത്തിന് മാതൃകയായി കൊയിലാണ്ടി നഗരസഭ

news image
Jan 19, 2024, 12:20 pm GMT+0000 payyolionline.in
കൊയിലാണ്ടി: ഭിന്നശേഷി സൗഹൃദമാവുന്നതിന് കൊയിലാണ്ടി നഗരസഭ നടപ്പിലാക്കി വരുന്ന പദ്ധതികളുടെ ഭാഗമായി 2023-24 വാർഷിക പദ്ധതിയിൽ ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. ടൗൺ ഹാളിൽ നടന്ന പരിപാടി നഗരസഭ അധ്യക്ഷ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.സത്യൻ അധ്യക്ഷത വഹിച്ചു. 3 ഇലക്ട്രോണിക് വീൽ ചെയറുകൾ ഉൾപ്പടെ പതിനഞ്ചോളം വീൽ ചെയറുകൾ ഓക്സിലറി ക്രചെസുകൾ, വോക്കിങ് സ്റ്റിക്കുകൾ വോക്കെറുകൾ, പ്രത്യേകതരം കിടക്കകൾ തുടങ്ങിയവയാണ് വിതരണം ചെയ്തത്. ക്ഷേമകാര്യ പ്രവർത്തനങ്ങൾക്ക് ഏകോപനം വഹിക്കുന്ന സ്ഥിരം സമിതി അധ്യക്ഷൻ കെ.ഷിജു,  സ്ഥിരം സമിതി അധ്യക്ഷരായ ഇ.കെ.അജിത്, നിജില പറവക്കൊടി, കെ.ഇ.ഇന്ദിര, സി.പ്രജില കൗൺസിലർമാരായ എ.അസീസ്, വത്സരാജ് കേളോത്ത്, കെ.കെ.വൈശാഖ്, ഐ.സി.ഡി.എസ് സൂപ്പർവൈസർമാരായ സി.സബിത, വീണ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe