കൊയിലാണ്ടിയിലെ ആദ്യ തിയ്യറ്റർ വിസ്മൃതിയിലെക്ക്

news image
Dec 7, 2023, 10:44 am GMT+0000 payyolionline.in

കൊയിലാണ്ടി: കൊയിലാണ്ടിയിലെ ആദ്യ തിയ്യറ്റർ വിസ്മൃതിയിലെക്ക്.  സിനിമാ പ്രേമികൾക്ക് അവിസ്മരണീയമായ അനുഭവങ്ങൾ നൽകിയ കൊയിലാണ്ടിയുടെ ആദ്യ തിയ്യറ്ററായ കൃഷ്ണ തിയ്യറ്ററാണ് പൊളിച്ചുമാറ്റുന്നത്. നഗരത്തിന് തിലകുറിയായ കൃഷ്ണ തിയ്യറ്റർ കൊയിലാണ്ടിയുടെ ഒരു അടയാളമായിരുന്നു. അന്തരിച്ച നടൻ സോമനും, ഷീലയും ചേർന്നാണ് തിയ്യറ്റർ 1981ൽഉൽഘാടനം ചെയ്തത്.  ജയൻ്റെ മാസ്റ്റർ പീസ് സിനിമയായിരുന്ന അങ്ങാടിയായിരുന്നു, ആദ്യ പ്രദർശനംവടകരയിലെ രാഘവൻ ആയിരുന്നു തിയ്യറ്ററിൻ്റെ ഉടമ.800 ഓളം സീറ്റായിരുന്നു, തിയ്യറ്ററിൻ്റെ കപ്പാസിറ്റി. കൊയിലാണ്ടിയിലെ ടാക്കീസുകളിൽ നിന്നും സിനിമ കണ്ടിരുന്ന സിനിമാ പ്രേമികൾക്ക് ഒരു നവ്യാനുഭവമായിരുന്നു തിയ്യറ്റർ. നിറഞ്ഞ സദസ്സിൽ മാസങ്ങളോളം പ്രദർശനം നടത്തിയ സിനിമകൾ നിരവധിയായിരുന്നു. ആദ്യത്തെ ത്രീഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തൻ,70 എം.എം.ചിത്രമായ പടയോട്ടം, തുടങ്ങിയവയും നിരവധി ദിവസം പ്രദർശനം നടത്തിയിട്ടുണ്ട്. തിയ്യറ്റർ പൊളിച്ച ശേഷം മൾട്ടി പർപ്പസ് കോംപ്ലക്സും ,മിനി തിയ്യറ്ററുമാണ് പുതിയതായി ഉയരുക.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe