കൊയിലാണ്ടി: പെരുവട്ടൂരിൽ രണ്ടു പേർക്ക് കടന്നൽ കുത്തേറ്റു. കുത്തേറ്റ താമരശ്ശേരി സ്വദേശികളായ വിപിൻദാസിനെയും, അബ്ദുൾ റഷീദിനെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. പരുക്ക് ഗുരുതരമായതിനാൽ വിപിൻദാസിനെ മെഡിക്കൽ കോളെജിലെക്ക് കൊണ്ടു പോയി. ഞായറാഴ്ച വൈകീട്ടാണ് സംഭവം.
കൊയിലാണ്ടി പെരുവട്ടൂർ അമൃത സ്കൂളിനു സമീപത്ത് വെട്ട് കല്ല് ഇറക്കുമ്പോഴാണ് കടന്നൽ കുത്തേറ്റത്. കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേനയെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. ഗ്രേഡ് എ എസ്.ടി.ഒ. പ്രദീപ്,ജിനീഷ്‌കുമാർ, നിധിപ്രസാദ്,ഷാജു,രാജേഷ് എന്നിവർ രക്ഷാപ്രവര്‍ത്തനത്തിൽ ഏർപ്പെട്ടു.