കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ മാതൃഭാഷ ദിനം ആചാരിച്ചു

news image
Nov 1, 2023, 10:56 am GMT+0000 payyolionline.in

കൊയിലാണ്ടി:  കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ കൊയിലാണ്ടി ബ്ലോക്ക്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാതൃഭാഷ ദിനം ആചാരിച്ചു. പന്തലായനി ബ്ലോക് വ്യവസായ വികസന വിപണന കേന്ദ്രത്തിൽ നടന്ന ചടങ്ങ് കെ ആർ അജിത് മാസ്റ്റർ (ഡയറ്റ് വടകര )ഉദ്ഘാടനം ചെയ്തു. അപ്പുക്കുട്ടി മുഖ്യപ്രഭാഷണവും പി. സുധാകരൻ മാസ്റ്റർ, കെ സുകുമാരൻ മാസ്റ്റർ,  എം. എം ചന്ദ്രൻ മാസ്റ്റർ എന്നിവർ ആശംസകളും അർപ്പിച്ചു. പി.വി രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ  കെ. ഗംഗാധാരൻ മാസ്റ്റർ സ്വാഗതവും , കെ. പി രവീന്ദ്രൻ നന്ദിയും രേഖപെടുത്തി. തുടർന്ന് അംഗങ്ങളുടെ കലാപരിപാടികളും നടക്കുകയുണ്ടായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe