കൊയിലാണ്ടി രാജീവന്‍ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു

news image
Oct 21, 2023, 2:24 pm GMT+0000 payyolionline.in
കൊയിലാണ്ടി:  ശ്വാസകോശ അര്‍ബുദം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിലെ മേലൂര്‍ ഇല്ലത്ത് മീത്തല്‍ (കാരയില്‍) രാജീവന്റെ ചികിത്സാ സഹായത്തിനായി സഹായ കമ്മിറ്റി രൂപവല്‍ക്കരിച്ചു. കഴിഞ്ഞ ആറ് മാസത്തോളമായി ഭാരിച്ച ചികിത്സാ ചെലവ് കാരണം കുടുംബം സാമ്പത്തിക പ്രയാസത്തിലാണ്.
തുടര്‍ ചികിത്സയ്ക്ക് ഏകദേശം 50 ലക്ഷം രൂപ വേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഭാര്യയും രണ്ട് പെണ്‍മക്കളുമടങ്ങുന്നതാണ് രാജീവന്റെ കുടുംബം. ഇത്രയും ഭാരിച്ച ചികിത്സാ ചെലവ് താങ്ങാന്‍ കുടുംബത്തിനാവില്ല. ഏക വരുമാനമായ കച്ചവടം നിലച്ചതോടെ കുടുംബം തീരാ ദുരിതത്തിലാണ്. സഹായ കമ്മിറ്റി ഭാരവാഹികളായി ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയില്‍ ചെയര്‍മാന്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഗീത കാരോല്‍ കണ്‍വീനര്‍,വി.വി.ഗംഗാധരന്‍ നായര്‍ ഖജാന്‍ജി എന്നിവരെ തിരഞ്ഞെടുത്തു. സാമ്പത്തിക സഹായങ്ങള്‍ ചെങ്ങോട്ടുകാവ് കേരള ഗ്രാമീണ ബാങ്ക് ശാഖയിലെ 40235101093423 എന്ന അക്കൗണ്ട് നമ്പറിലേക്ക് അയക്കണം. ഐ.എഫ്.എസ്.സി കോഡ് KLGB0040235.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe