കേന്ദ്ര, കേരള സര്‍ക്കാരുകളുടെ ദുര്‍ഭരണത്തിനെതിരെ 14ന് അഴിയൂരിൽ യുഡിഎഫ് പദയാത്ര

news image
Oct 9, 2023, 4:36 am GMT+0000 payyolionline.in

വടകര: അഴിമതിക്കാരൻ മുഖ്യമന്ത്രി രാജിവെക്കുക, കേന്ദ്ര, കേരള സര്‍ക്കാരുകളുടെ ദുര്‍ഭരണത്തിനെതിരെയും യുഡിഎഫ് അഴിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒക്ടോബര് പതിനാലിന് പദയാത്ര നടത്താന്‍ പഞ്ചായത്ത് പ്രവര്‍ത്തക കണ്‍വന്‍ഷന്‍ തീരുമാനിച്ചു.

പദയാത്ര കാലത്ത് ഒമ്പതിന് കുഞ്ഞിപ്പള്ളിയിൽ നിന്നും തുടങ്ങി മുക്കാളി ടൗണിൽ സമാപിക്കും. മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി ഒ.കെ.കുഞ്ഞബ്ദുള്ള കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. പിണറായി സർക്കാറിന്റ അഴിമതിയിൽ പൊറുതിമുട്ടിയ സ്വന്തം മുന്നണിക്കാർ തന്നെ സർക്കാരിനെതിരെ പരസ്യമായി രംഗത്തുവരുന്ന സാഹചര്യമാണ് നിലവിലുള്ളത് അദ്ദേഹം പറഞ്ഞു.

ചെയർമാൻ കെ. അൻവർ ഹാജി അദ്ധ്യക്ഷം വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്ആയിഷാ ഉമ്മർ, ബാബു ഒഞ്ചിയം, എൻപി അബ്ദുള്ള ഹാജി, പി.ബാബുരാജ്, പ്രദീപ് ചോമ്പാല, യു.എ.റഹീം, വി കെ അനിൽകുമാർ, കെ പി.രവീന്ദ്രൻ .എം ഇസ്മായിൽ, ഹാരിസ് മുക്കാളി പ്രസംഗിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe