നന്തി ബസാർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നന്തി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വാർഷിക ജനറൽബോഡി യോഗം പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.ശ്രീകുമാർ ഉൽഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് പവിത്രൻ ആതിര അധ്യക്ഷനായി. രാജ്യത്ത് കുത്തക ഭീമൻമാരുടെ കടന്നുകയറ്റം മൂലംചെറുകിട കച്ചവടക്കാർ വളരെയേറെ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈയൊരു സാഹചര്യത്തിൽ കച്ചവടക്കാരെ സഹായിക്കുവാൻ വ്യാപാരികളുടെ സംഘടന നല്ല പ്രവർത്തനവുമായി നിൽക്കുന്നത് കാണാൻ കഴിയുന്നുണ്ട് ശ്രീകുമാർ പറഞ്ഞു.
ചടങ്ങിൽ ജില്ലവൈസ് പ്രസിഡൻറ് മൂസ്സ മാണിയോത്ത്, ജില്ലാ സെക്രട്ടറി കെ ടി വിനോദൻ സംഘടനാ കാര്യങ്ങളെ പറ്റിയും, ആശ്വാസ്പദ്ധതിയെക്കുറിച്ചും വിശദമായി സംസാരിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി സനീർ വില്ലങ്കണ്ടി പ്രവർത്തന റിപ്പോർട്ടും, 2022 -23വർഷത്തെ വരവുചെലവ് കണക്ക് യൂണിറ്റ് ട്രഷറർ ദിലീപ്കമാറും അവതരിപ്പിച്ചു.
യൂത്ത് വിങ് നന്തി യൂണിറ്റ് കമ്മിറ്റിയും വനിതാ വിംഗ് യൂണിറ്റ് കമ്മിറ്റിയും ചടങ്ങിൽ വച്ച് പുതുതായി രൂപീകരിച്ചു. നന്തി ലൈറ്റ് ഹൗസ് റോഡ് റെയിൽവേ പാളത്തിന്അടിപ്പാത നിർമ്മിക്കുവാൻ വേണ്ടിയും, ബൈപ്പാസ് റോഡ് നിർമ്മാണത്തിന്റെ ഭാഗമായി നന്തി ടൗണിൽ രൂപപ്പെട്ട വെള്ളക്കെട്ടിൽ ശാശ്വത പരിഹാരം വേണമെന്ന് ആവശ്യപ്പെട്ടും പ്രത്യേകം പ്രമേയങ്ങൾ അവതരിപ്പിച്ചു പാസാക്കി. ഇ.കെ സുകുമാരൻ , എ.സി. സുനൈദ്, വനിതാ വിംഗ് മണ്ഡലം പ്രസിഡൻറ് ഷീബ ശിവാനന്ദൻ സംസാരിച്ചു. സനീർ വില്ല കണ്ടി സ്വാഗതവും ദിലീപ് കുമാർ നന്ദിയും പറഞ്ഞു.