മാലിന്യ മുക്ത നവ കേരളം; ശുചീകരണം ഒക്‌ടോബർ 
ഒന്നിനും രണ്ടിനും

news image
Sep 26, 2023, 4:36 am GMT+0000 payyolionline.in

വടകര :  ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിൽ  തീവ്രശുചീകരണപ്രവർത്തനങ്ങൾ സംഘടിപ്പിക്കും
2024 മാർച്ച് 31 കേരളത്തെ സമ്പൂർണ്ണ മാലിന്യ മുക്ത സംസ്ഥാനമാക്കാനുള്ള വിപുലമായ പദ്ധതികൾക്ക് സംസ്ഥാന സർക്കാർ തുടക്കം കുറിച്ചിരിക്കുകയാണ്. ഇതിൻറെ ഭാഗമായുള്ള ആദ്യഘട്ട പ്രവർത്തനങ്ങൾ ജൂൺ 5 ന് വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിലും പൂർത്തീകരിച്ചിട്ടുണ്ട്.

ഇതിൻറെ തുടർച്ചയായി ഒക്ടോബർ 1, 2 തീയ്യതികളിൽ നടക്കുന്ന വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ പഞ്ചായത്ത് തല സമിതി രൂപീകരിച്ചു . ഒക്ടോബർ ഒന്നിന് വീടുകളിലും സ്ഥാപനങ്ങളിലും ഒക്ടോബർ 2ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും ശുചീകരണം നടക്കും.

മേമുണ്ട എച്ച് എസ് എസിൽ നടന്ന യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി നേതൃത്വങ്ങൾ, വ്യാപാര സംഘടന ഭാരവാഹികൾ, തൊഴിലുറപ്പ് ,ആശ , ഹരിത സേന, അംഗനവാടി പ്രവർത്തകർ പങ്കെടുത്തു. ടി. മോഹൻ ദാസ് കൺവീനറായി പഞ്ചായത്ത് തല സമിതി രൂപീകരിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe