കൊയിലാണ്ടിയിൽ മോഷണം; ഉറങ്ങി കിടന്ന സ്ത്രീയുടെ സ്വർണ്ണാഭരണം കവര്‍ന്നു

news image
Sep 26, 2023, 4:27 am GMT+0000 payyolionline.in

കൊയിലാണ്ടി: കൊയിലാണ്ടിയിൽ മോഷണം. വീടിൻ്റെ അടുക്കള വാതിൽ തകർത്ത് ഉറങ്ങി കിടക്കുകയായിരുന്ന സ്ത്രീയുടെ കഴുത്തിലെ മൂന്ന് പവനോളം വരുന്ന സ്വർണ്ണാഭരണം മോഷ്ടിച്ചു.

കൊല്ലം ആനക്കുളം അട്ടവയലിൽ വടക്കെ കുറ്റിയ കത്ത് വിജയലക്ഷ്മിയുടെ സ്വർണാഭരണമാണ് മോഷണം പോയത്. ഇന്നു പുലർച്ചെ 2.30 ഓടെ സംഭവം.  സമീപത്തെ അട്ടവയലിൽ മണിയുടെ വീട്ടിലും കള്ളൻ കയറിയെങ്കിലും ഒന്നും കിട്ടിയില്ല. കൊയിലാണ്ടി സി.ഐ.എം.വി.ബിജു, എസ്.ഐ.മാരായ പി.എം.ശൈലേഷ്, അനീഷ് വടക്കയിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തും. മോഷ്ടാക്കളുടെ ദൃശ്യങ്ങൾ സി.സി.ടി.വി.യിൽ പതിഞ്ഞതായാണ് വിവരം.  പോലീസ് ഇത് പരിശോധിച്ച് കൊണ്ടിരിക്കുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe