അണ്ടർ പാസുകള്‍ അനുവദിച്ചതിനെച്ചൊല്ലി കെ.മുരളീധരൻ എംപിയും കാനത്തിൽ ജമീല എംഎൽഎയുംപോരിൽ

news image
Sep 19, 2023, 3:38 am GMT+0000 payyolionline.in
കൊയിലാണ്ടി: അടിപ്പാതകളും  അണ്ടർ പാസുകളും അനുവദിച്ചതിനെച്ചൊല്ലി എം.എൽ.എ.യും  കെ.മുരളീധരൻ എം.പി.യും തമ്മിൽ പോര് . കഴിഞ്ഞ ദിവസം കെ.മുരളീധരൻ എം.പിയുടെ ശ്രമഫലമായി കൊയിലാണ്ടി മണ്ഡലത്തിൽ അടിപ്പാതകളും അണ്ടർ പാസുകളും അനുവദിച്ചതായി അറിയിച്ചത്. കെ മുരളീധരൻ എം.പിയുടെ ഇടപെടലിൻറെ ഫലമായി
അടിപ്പാതകൾ അനുവദിക്കപ്പെട്ടു എന്നാണ് അവകാശവാദം.
ദേശീയ പാത 66-ൻറെ  വികസനവുമായി ബന്ധപ്പെട്ട്  നാദാപുരം റോഡ്, പൊയിൽക്കാവ്, മൂടാടി-മുചുകുന്ന് റോഡ്, പുതുപ്പണം എന്നീ സ്ഥലങ്ങിൽ അണ്ടർപാസ്സ്‌ അനുവദിക്കണമെന്നും മേലൂർ ശിവ ക്ഷേത്രത്തിനു സമീപം ഫുട് ഓവർ ബ്രിഡ്ജ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കെ. മുരളീധരൻ എം.പി സമർപ്പിച്ച നിവേദനങ്ങൾ അംഗീകരിച്ചു കിട്ടിയിട്ടുണ്ട്.
ഇത് കൂടാതെ അഴിയൂർ ടോൾ പ്ലാസക്ക് സമീപം സർവീസ് റോഡ് അനുവദിക്കുന്നതിനുവേണ്ടി സമർപ്പിച്ച നിവേദനത്തിൻറെ അടിസ്ഥാനത്തിൽ പ്രസ്തുത സ്ഥലത്ത് സർവീസ് റോഡ് അനുവദിക്കപ്പെടുകയും  ചെയ്തിട്ടുണ്ട്.  നാദാപുരം റോഡ്  അണ്ടർപാസ്സിനായി 6.98 കോടി രൂപയും, പൊയിൽക്കാവ് അണ്ടർപാസ്സിനായി 7.14 കോടി രൂപയും മൂടാടി-മുചുകുന്ന് റോഡ് അണ്ടർപാസ്സിനായി 7.72 കോടി രൂപയും, പുതുപ്പണം അണ്ടർപാസ്സിനായി 5.44 കോടി രൂപയും  കെ മുരളീധരൻ എം.പിയുടെ അടിയന്തിര ഇടപെടലിൻറെ ഭാഗമായി അധികമായി അനുവദിക്കപ്പെട്ടതെന്നായിരുന്നു മുരളീധരൻ്റെ അവകാശവാദം. എന്നാൽ എം.എൽ.എയുടെ അവകാശവാദം  നാല് മാസം മുമ്പ് ഈ വിവരങ്ങൾ ഫേസ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നതായി എം.എൽ.എ പറഞ്ഞു.

കൊയിലാണ്ടി: ദേശീയ പാത 66 ൻ്റെ പ്രവൃത്തി നടക്കുന്നതിനിടയിൽ തുടക്കത്തിലുള്ള അലൈൻമെൻറിൻ്റെ ഭാഗമായി അണ്ടർ പാസ് ആവശ്യമായിട്ടുള്ള പല ഭാഗങ്ങളിലും അണ്ടർ പാസുകൾ അനുവദിക്കാനായി എം എൽ എ എന്ന നിലയിൽ നേരത്തെ തന്നെ ഇടപെട്ടതായി കാനത്തിൽ ജമീല എംഎൽഎ പറഞ്ഞു.ദേശീയപാത കടന്നു പോകുന്ന പ്രദേശങ്ങളിലെ വിദ്യാർത്ഥികളടക്കം മണ്ഡലത്തിലെ നിരവധി പേർ തങ്ങളുടെ പ്രദേശത്തിൽ അടിപ്പാത ആവശ്യമുണ്ടെന്ന് ബോധ്യപ്പെടുത്തിയപ്പോൾ ദേശീയപാതാ അതോറിറ്റി യേയും ജില്ലാ കളക്ടർ അടക്കമുള്ള ഉദ്യോഗസ്ഥരിലും ഇടപെട്ടുകൊണ്ട് പുതിയ എസ്റ്റിമേറ്റ് എടുപ്പിക്കുകയും പുതുതായി അംഗീകാരം വാങ്ങുകയുമാണ് ചെയ്തത്.ഇതിൻ്റെ ഭാഗമായി മണ്ഡലത്തൽ പൂക്കാട്, പൊയിൽക്കാവ്, ആനക്കുളം, മൂടാടി, തിക്കോടി തുടങ്ങി  5 പുതിയ അടിപ്പാതക്ക് അംഗീകാരം ലഭിക്കുകയും അതിന് ഫണ്ട് അനുവദിച്ചതായുമുള്ള വിവരം കാര്യങ്ങളിൽ ഇടപെട്ട എം എൽ എ എന്ന നിലയിൽ എന്നെ അറിയിക്കുകയും ചെയ്തിരുന്നു.

ഏതാണ്ട് 4 മാസം മുൻപ് ഈ വിവരം ഞാൻ എഫ് ബി പോസ്റ്റിലിടുകയും ചെയ്തിട്ടുണ്ട്. ജനങ്ങളിൽ വലിയൊരു ഭാഗം, കുട്ടികളടക്കം സമരരംഗത്ത് വന്ന കാലത്തുപോലും പ്രശ്നത്തിൽ ഇടപെടാൻ തയ്യാറാകാത്ത സ്ഥലം എം പി യുടെ പേരിൽ കഴിഞ്ഞ ദിവസം ഇറക്കിയ പ്രസ്ഥാവന വെറും പ്രഹസനമായേ കാണാൻ കഴിയുകയുള്ളൂ. തെരഞ്ഞെടുപ്പു വരുമ്പോൾ മാത്രം അവകാശവാദവുമായി വരുന്ന ഇത്തരം പ്രസ്താവനകൾ മണ്ഡലത്തിലെ ജനങ്ങൾ തീർത്തും അവജ്ഞയോടെ തള്ളിക്കളയുന്നും എം എൽ എ പറഞ്ഞു.
കഴിഞ്ഞ ദിവസം നിയമസഭയിൽ സബ്മിഷനിലൂടെ ആരാധനാലയങ്ങൾ, സ്കൂളുകൾ, പ്രധാന സർക്കാർ ഓഫീസുകൾ എന്നിവ പോലുള്ളവ സ്ഥിതി ചെയ്യുന്നിടങ്ങളിൽ ഫുട്ഓവർ ബ്രിഡ് ജെങ്കിലും പണിയണമെന്ന് എം എൽ എ എന്ന നിലയിൽ ആവശ്യപ്പെടുകയുണ്ടായി. കൂടാതെ മൂരാട് പാലത്തിന് സമീപം സർവീസ് റോഡില്ലാത്തതിനാൽ ഒരു പ്രദേശം ഒറ്റപ്പെടുന്ന വലിയ ഒരു പ്രശ്നം നിലവിലുണ്ട് .  ഇത് പരിഹരിക്കാനാവശ്യമായ ഇടപെടൽ ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ഉണ്ടാവണമെന്ന് എം എൽ എ പറഞ്ഞു

 


Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe