കൊയിലാണ്ടി: ചേമഞ്ചേരി റെയിൽവെ സ്റ്റേഷൻ പരിസരത്ത് ശുചി മുറി മാലിന്യം ഒഴുക്കാൻ വന്ന വാഹനവും ജീവനക്കാരെയും കൊയിലാണ്ടി ഇൻസ്പെക്റ്റർ എൻ വി ബിജുവിന്റെ നേതൃത്വത്തിൽ എസ് ഐ വിശ്വനാഥനും സംഘവും കസ്റ്റഡിയിൽ എടുത്തു. അതു വഴി കടന്ന് പോയ പോലീസ് വാഹനം സംശയം തോന്നിയ ടാങ്കർ ലോറി പരിശോധിക്കുകയായിരുന്നു. മലപ്പുറം പുളിക്കൽ ഷാഹുൽ ഹമീദ് (33) നെയും കസ്റ്റഡിയിലെടുത്തു. വേസ്റ്റ് മാനേജ്മെൻറ് പെർമിറ്റില്ലായിരുന്നു.
കഴിഞ്ഞ പതിമൂന്നാം തിയ്യതി മറ്റൊരു ടാങ്കർ ഇതെ സ്ഥലത്ത് മാലിന്യം തള്ളുന്നത് കല്ല് കയറ്റി പോകുന്ന ലോറിക്കാരന്റെ ശ്രദ്ധയിൽപ്പെടുകയും അദ്ധേഹം തടയാൻ ശ്രമിച്ചപ്പോൾ രക്ഷപ്പെടുകയായിരുന്നു. അദ്ധേഹം നമ്പർ നോട്ട് ചെയ്ത് കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ആ വണ്ടി ഇന്നലെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇത് കൂടിയാണ് അവിടെ മാലിന്യം തള്ളാൻ വേണ്ടി എത്തിയ ടാങ്കർ വാഹനം പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. ചേമഞ്ചേരി ദേശീയ പാതയ്ക്കരികിൽ ഇരുട്ടിൻ്റ മറവിൽശുചി മുറിമാലിന്യം തള്ളുന്നത് പതിവാണെന്ന് പ്രസിഡണ്ട് സതി കിഴക്കയിൽ ,വാർഡ് മെംബർ രാജേഷ് കുന്നുമ്മലും പറഞ്ഞു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ. വി.കെ.അബ്ദുൾ ഹമീദ് ഹാരിസ് സ്ഥലത്തെത്തി.