പയ്യോളി : അയനിക്കാട് സ്നേഹതീരം റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ചന്ദ്രയാൻ ദൗത്യത്തിൽ പങ്കു വഹിക്കാൻ കഴിഞ്ഞ യുവ ശാസ്ത്രഞ്ജൻ മൂലയിൽ സാരംഗ് രവീന്ദ്രനെ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ കെ.ടി. വിനോദൻ അനുമോദിച്ചു.
ഐ എസ് ആര് ഓയുടെ ലിക്വിഡ് പ്രോപൽഷൻ സിസ്റ്റംസ് സെൻ്ററിൽ (LPSC) ശാസ്ത്രജ്ഞനാണ് സാരംഗ്. കോഴിക്കോട് സെൻ്റ്. ജോസഫ്സ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ആയിരുന്നു ഹൈസ്കൂൾ പഠനം. തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂ്ട് ഓഫ് സ്പേസ് ആൻഡ് സയൻസ് ടെക്നോളജിയിൽ നിന്ന് എയറോസ്പേസ് എൻജിനീയറിങ്ങിൽ ബിരുദം.ഐ എസ് ആര് ഓയുടെ വിക്ഷേപണ വാഹനങ്ങൾക്കും ഉപഗ്രഹങ്ങൾക്കുമായി എർത്ത് സ്റ്റോറബിൾ, ക്രയോജനിക് ഇന്ധനങ്ങൾ ഉപയോഗിക്കുന്ന ഉയർന്ന പ്രകടനമുള്ള സ്പേസ് പ്രോപൽഷൻ സിസ്റ്റങ്ങളുടെ ഉത്തരവാദിത്വം എൽ പി എസ് സിക്കാണ്. മൂലയിൽ രവീന്ദ്രൻ്റെയും സവിതയുടെയും മകനാണ് സാരംഗ്. അനുമോദന ചടങ്ങില്‍ ഭാരവാഹികളായ എം.ടി. ബിജു, കൊളാവിപ്പാലം രാജൻ, എം.പി.മോഹനൻ , കെ .എൻ. രത്നാകരൻ, എം.പി. സുരേഷ് എന്നിവർ പങ്കെടുത്തു.