കൊയിലാണ്ടിയിൽ പരിശോധനയ്ക്കത്തിയ എക്സൈസുകാരെ ആക്രമിച്ചു; മൂന്നു പേർ കസ്റ്റഡിയിൽ

news image
Aug 15, 2023, 4:41 pm GMT+0000 payyolionline.in
കൊയിലാണ്ടി: കൊയിലാണ്ടിയിൽ എക്സൈസുകാർക്കും പോലീസുകാർക്ക് നേരെ യുംഅക്രമം, മൂന്നു പേർക്ക് പരുക്ക്. രാത്രിയാണ് സംഭവം. കൊയിലാണ്ടി നഗരത്തിലെ ബാവാ സ്ക്വയറിലെ ഒരു കടയിൽ രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ മദ്യം, മയക്കുമരുന്ന് പരിശോധനയ്ക്കത്തിയ എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെയാണ് മൂന്നംഗ സംഘം ആക്രമിച്ചത്.
എക്സൈസ് ഇൻസ്പെപെക്ടർ എ.പി ദീപേഷ്, പ്രിവൻ്റീവ് ഓഫീസർ സജീവൻ, എ.കെ.രതീശൻ തുടങ്ങിയവർക്കാണ് പരിക്കേറ്റത്. ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസിനു നേരെ അക്രമികൾ തിരിഞ്ഞു. കൊയിലാണ്ടി സി.ഐ.ബിജു, എസ്.ഐ.അനീഷ് വടക്കയിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ പോലീസ് സംഘം എത്തി. സുമേഷ്, മുർഷിദ്, യാസർ തുടങ്ങിയവരെ കസ്റ്റഡിയിലെടുത്തു. മെഡിക്കൽ പരിശോധനക്കായി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു
.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe