കൊയിലാണ്ടിയിൽ കോൺഗ്രസ്‌ ക്വിറ്റ് ഇന്ത്യാ ദിനം ആചരിച്ചു

news image
Aug 9, 2023, 12:18 pm GMT+0000 payyolionline.in

കൊയിലാണ്ടി: രാജ്യത്തിന്റെ ഭരണഘടനയും, ജനാതിപത്യ മതേതര മൂല്യങ്ങളും തകർക്കാൻ ശ്രമിക്കുന്ന ശക്തികളെ നിഷ്കാസനം ചെയ്യാൻ ജനാധിപത്യ വിശ്വാസികൾ തയ്യാറാവണമെന്ന് മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസ്താവിച്ചു. ജില്ല കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉള്ള ക്വിറ്റ് ഇന്ത്യ അനുസ്മരണ പരിപാടി ചേമഞ്ചേരി ക്വിറ്റ് ഇന്ത്യ സ്മാരക സ്ഥൂപത്തിന് സമീപം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിസിസി പ്രസിഡന്റ് അഡ്വക്കറ്റ് കെ പ്രവീൺ കുമാർ അദ്ധ്യക്ഷത വഹിച്ചു.

ക്വിറ്റ് ഇന്ത്യ അനുസ്മരണ പരിപാടി മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

വി.പി ഭാസ്കരൻ ദേശീയോത്ഗ്രദന പ്രതിജ്ഞ ചൊല്ലി കൊടുത്തു. കെപിസിസി മെമ്പർമാരായ പി.രത്നവല്ലി ടീച്ചർ, മഠത്തിൽ നാണു മാസ്റ്റർ, ഡിസിസി ഭാരവഹികളായ സുനിൽ മടപ്പള്ളി, രാജേഷ് കീഴരിയൂർ, ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ എൻ. മുരളീധരൻ, വി.ടി സുരേന്ദ്രൻ, കെ.വി ശോഭന, വിജയൻ കണ്ണൻചേരി, സത്യനാഥൻ മാടൻഞ്ചേരി, അജയ് ബോസ്സ്, ഷബീർ എളവനകണ്ടി എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe