ജീവനക്കാരുടെ തടഞ്ഞ് വെച്ച ആനുകൂല്യങ്ങൾ പുനസ്ഥാപിക്കുക: ജോയിൻ്റ് കൗൺസിൽ കൊയിലാണ്ടി കൺവെൻഷൻ

news image
Aug 3, 2023, 1:44 pm GMT+0000 payyolionline.in
കൊയിലാണ്ടി: ഇടത്പക്ഷ സർക്കാർ നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങൾ പൊതു സമൂഹത്തിലെക്ക് എത്തിക്കുന്നതിന് വേണ്ടി പ്രവർത്തിക്കുന്ന സർക്കാർ ജീവനക്കാരുടെ നഷ്ടപ്പെട്ട ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കണമെന്നും, കോർപ്പറേറ്റുകളുടെ ചൂതാട്ടത്തിന് ജീവനക്കാരെ ബലിയാടാക്കാതെ പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സർക്കാർ എൽ .ഡി .എഫ് നയം ഉയർത്തി പിടിക്കണമെന്നും, ജോയിൻ്റ് കൗൺസിൽ കൊയിലാണ്ടി മേഖല കൺവെൻഷൻ  പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കൊയിലാണ്ടി എൻ.ഇ.ബാലറാം മന്ദിരത്തിൽ വെച്ച് ചേർന്ന ജോയിൻ്റ് കൗൺസിൽ കൊയിലാണ്ടിമേഖല കൺവെൻഷൻ സംസ്ഥാന കമ്മറ്റി അംഗം ടി.എം.സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മേഖല പ്രസിഡണ്ട് എസ് .ഷോളി അധ്യക്ഷത വഹിച്ചു.മേഖല സെക്രട്ടറി കെ.കെ മേഘനാഥ് സ്വാഗതം പറഞ്ഞു.  ജോയിൻ്റ് കൗൺസിൽ ജില്ല ട്രഷറർ സ: ടി. രത്ന ദാസ് അഭിവാദ്യം ചെയ്തു സംസാരിച്ചു.    സ:രൻദേവ് ചടങ്ങിൽ  നന്ദി രേഖപ്പെടുത്തി . സർവ്വീസിൽ നിന്നും റിട്ടയർ ചെയ്ത സഖാക്കളായ  സുഭാഷ് ബാബു, അബ്ദുള്ള കുട്ടി,  മോഹനൻ,  ദേവി എന്നിവർക്ക് മേഖലാ കമ്മറ്റിയുടെ ഉപഹാരസമർപ്പണവും  യാത്രയയപ്പും  നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe