തലശേരിയിൽ ഒമ്പത്‌ വയസുകാരി പനി ബാധിച്ച്‌ മരിച്ചു

news image
Jul 8, 2023, 7:42 am GMT+0000 payyolionline.in

തലശേരി > തലശേരി ജനറൽ ആശുപത്രിയിലെ നഴ്‌സിങ്ങ്‌ ഓഫീസർ മലപ്പുറം മങ്കട സ്വദേശി ജനിഷയുടെ മകൾ അസ്‌ക സോയ (9) പനി ബാധിച്ച്‌ മരിച്ചു. വെള്ളിയാഴ്‌ച രാത്രിയാണ്‌ ജനറൽ ആശുപത്രി ബേബിവാർഡിൽ പ്രവേശിപ്പിച്ചത്‌. പുലർച്ചെ രണ്ട്‌ മണിയോടെ അപസ്‌മാരമുണ്ടായതിനെ തുടർന്ന്‌ കോഴിക്കോടേക്ക്‌ റഫർ ചെയ്‌തു.

ആംബുലൻസിൽ വടകര എത്തുമ്പോഴേക്കും ഗുരുതരാവസ്ഥയിലായിരുന്നു. കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ ആശുപത്രി വെന്റിലേറ്ററിൽ പുലർച്ചെ 5 മണിയോടെയാണ്‌ മരണം. എച്ച്‌വൺ എൻവൺ പനിയാണെന്ന്‌ സംശയിക്കുന്നു. പനി ബാധിച്ച്‌ വ്യാഴാഴ്‌ച ഒപിയിൽ ചികിത്സതേടിയിരുന്നു. അമ്മയോടൊപ്പം നടന്നാണ്‌ വെള്ളിയാഴ്‌ച ആശുപത്രിയിലെത്തിയത്‌. ജനിഷ 8 മാസമായി തലശേരിയിലെത്തിയിട്ട്‌. വാടക വീട്ടിലാണ്‌ താമസം.  പിതാവ്‌: മുഹമ്മദ്‌ അഷറഫ്‌. ഒരു സഹോദരനുണ്ട്‌. മൃതദേഹം കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe