വടകര : വടകരയിൽ നഗരസഭ പരിപാലിക്കുന്ന ചെടിച്ചട്ടിയിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവം ഒതുക്കി തീർക്കാൻ ശ്രമിക്കുന്ന പോലിസിൻ്റെ നയത്തിനെതിരെയും വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകരെ ഓഫിസിൽ കയറി ഭീഷണി പെടുത്തിയ ഡി.വൈ.എഫ്.ഐ യുടെ ഗുണ്ടായിസത്തിനെതിരെയും യു.ഡി.എഫ്, ആർ എം പി.ഐ നേതൃത്വത്തിൽ വടകര പോലിസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ഒരിടത്തു നിന്ന് കഞ്ചാവ് ചെടികണ്ടെടുത്താൽ ചെയ്യേണ്ട നിയമപരമായ ഒരു കാര്യവും ചെയ്യാതെയാണ് വടകര പോലിസ് ചെടി നശിപ്പിച്ചത്.
ആദ്യ ദിവസം മാധ്യമ പ്രവർത്തകരോട് കഞ്ചാവ് ചെടി തന്നെയാണെന്ന് പറഞ്ഞ സി.ഐ പിന്നീട് ആരുടേയോ സമ്മർദത്തിന് വഴങ്ങി വാക്കു മാറ്റി. സ്വീഷർ മഹസർ തയ്യാറാക്കുകയാ കോടതിയിൽ ഹാജരാക്കി പരിരോധന നടത്തുകയോ ചെയ്യാതെയാണ് കഞ്ചാവല്ലെന്ന് പറഞ്ഞ് ചെടി നശിപ്പിച്ചിരിക്കുന്നത്. ഈ കാര്യത്തിൽ നഗരസഭയ്ക്ക് എന്തോ മറയ്ക്കാനുണ്ടെന്നതാണ് ഇത് കാണിക്കുന്നത്. സംഭവം റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകരെ ഡി.വൈ.എഫ്.ഐ ക്കാരെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതും നഗരഭരണാധികാരികൾക്ക് ഇക്കാര്യത്തിലുള്ള ഇടപാടുകൾ കാരണമാണെന്ന് ന്യായമായും വിശ്വസിക്കാമെന്നും മാർച്ചിൽ സംസാരിച്ച നേതാക്കൾ പറഞ്ഞു.
സ്റ്റേഷനു സമീപം മാർച്ച് പോലിസ് തടഞ്ഞു. മുൻ എം എൽ എ പാറക്കൽ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് സതീശൻ കുരിയാടി അധ്യക്ഷനായി. ആർ.എം.പി.ഐ ഏരിയ ചെയർമാൻ എ.പി.ഷാജിത്ത്, അഡ്വ: ഐ.മൂസ എം.സി.ഇബ്രാഹിം, കോട്ടയിൽ രാധാകൃഷ്ണൻ, ആർ.റിജു, പുറന്തോടത്ത് സുകുമാരൻ, കൂടാളി അശോകൻ , എൻ.പി.അബ്ദുള്ള ഹാജി, കുളങ്ങര ചന്ദ്രൻപി.അശോകൻ,വി.കെ.അസീസ് മാസ്റ്റർ സംസാരിച്ചു.