യുഎഇ– ഒമാൻ അതിർത്തിയിൽ ബുധനാഴ്ച രാത്രി നേരിയ ഭൂചലനം

news image
Jun 8, 2023, 1:49 pm GMT+0000 payyolionline.in

അബുദാബി:  യുഎഇ– ഒമാൻ അതിർത്തിയിൽ ബുധനാഴ്ച രാത്രി നേരിയ ഭൂചലനം രേഖപ്പെടുത്തി.  എമിറേറ്റ്‌സിലെ അൽ ഫായി മേഖലയിൽ രാത്രി 11.30 ഓടെയാണ് റിക്ടർ സ്‌കെയിലിൽ 2.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയിലെ ഭൂകമ്പ ശാസ്ത്രജ്ഞർ രേഖപ്പെടുത്തിയത്.

 

രാജ്യത്ത് ഭൂകമ്പങ്ങൾ അപൂർവമാണെങ്കിലും ഇറാനിലെ ഭൂചലനവുമായി ബന്ധപ്പെട്ട ഭൂചലനങ്ങൾ കൂടുതലാണ്. കഴിഞ്ഞ വർഷം നവംബറിൽ ഇറാനിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് ശേഷം യുഎഇയിൽ നേരിയ ഭൂചലനം റിപോർട്ട് ചെയ്തിരുന്നു. ഒരു വർഷം മുൻപ് ഇറാനിൽ 6.2, 6.7 തീവ്രത രേഖപ്പെടുത്തിയ തുടർച്ചയായ രണ്ട് ഭൂകമ്പങ്ങൾക്ക് ശേഷം ദുബായിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു. എമിറേറ്റ്സിൽ താരതമ്യേന അപൂർവമായേ ചെറിയ ഭൂകമ്പങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളൂ. മാർച്ചിൽ ഫുജൈറ തീരത്ത് 1.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. ദിബ്ബ തീരത്ത് 17 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം രേഖപ്പെടുത്തിയതെന്ന് എൻസിഎമ്മിന്റെ ദേശീയ ഭൂകമ്പ ശൃംഖല അറിയിച്ചു.  താമസക്കാർക്ക് നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടതായും മറ്റു നാശനഷ്ടങ്ങളൊന്നും ഇല്ലായിരുന്നുവെന്നും അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe