പയ്യോളി: ദേശീയപാത ആറുവരിയാക്കലിന്റെ ഭാഗമായുള്ള ഡ്രൈനേജ് നിർമ്മാണത്തിനായി പയ്യോളി ബസ്റ്റാൻഡിലേക്കുള്ള പ്രവേശന വഴി അടച്ചു.ബസ്സുകൾ പുറത്തേക്കിറങ്ങുന്ന ഭാഗത്ത് കൂടെ തന്നെയാണ് ഇപ്പോൾ പ്രവേശിക്കേണ്ടതും.ഇന്നലെ രാത്രി വൈകിയാണ് പ്രവേശന വഴിയിൽ മാറ്റം വരുത്തിയത്.ഇതിന്റെ ഭാഗമായി ബസ് സ്റ്റാൻഡിനുള്ളിലെ ഓട്ടോ സ്റ്റാൻഡ് റോഡിന് കിഴക്ക് ഭാഗത്തായി മാറ്റിയിട്ടുണ്ട്. അതേസമയം കാറുകൾ ബസ് സ്റ്റാൻഡിന് അകത്ത് പാർക്ക് ചെയ്യുന്നുണ്ട്.
കണ്ണൂർ ഭാഗത്ത് നിന്നുള്ള ബസ്സുകൾ പ്രവേശന സ്ഥലത്ത് എത്തുമ്പോഴാണ് മാറ്റം അറിയുന്നത്. അതിനാൽ റോഡരികിൽ ആളെ ഇറക്കി പോകുന്ന സാഹചര്യമാണ് രാവിലെ ഉണ്ടായിരുന്നത്.നിർമ്മാണം സംബന്ധിച്ച് പ്രദേശത്തെ ഓട്ടോ ഡ്രൈവർമാർക്കും ടാക്സി ഡ്രൈവർമാർക്കും ഇന്നലെ പോലീസ് അറിയിപ്പ് നൽകിയിരുന്നു.