തൊടുപുഴ ∙ ഇടുക്കിയിൽ കോൺഗ്രസ് ആഹ്വാനം ചെയ്ത 12 മണിക്കൂർ ഹർത്താൽ തുടരുന്നു. കടകൾ അടഞ്ഞു കിടക്കുകയാണ്. ചില സ്വകാര്യ വാഹനങ്ങൾ മാത്രമാണു നിരത്തിലിറങ്ങിയത്. കെഎസ്ആർടിസി സർവീസുകൾ നടത്തുന്നുണ്ട്. കട്ടപ്പനയിലും തൊടുപുഴയിലും കോൺഗ്രസ് പ്രവർത്തകർ കടകൾ അടപ്പിച്ചത് ചെറിയ സംഘർഷം ഉണ്ടാക്കി.
ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യുക, നിർമാണ നിരോധനം പിൻവലിക്കുക, പട്ടയം വിതരണം പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു ജില്ലയിൽ കോൺഗ്രസ് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ഹർത്താൽ പ്രഖ്യാപിച്ചത്. അവശ്യ സർവീസുകളെ ഒഴിവാക്കിയതായി നേതാക്കൾ അറിയിച്ചു. സ്കൂളുകളിൽ ഇന്നു നടക്കേണ്ട ഓണപ്പരീക്ഷ 25ലേക്കു മാറ്റി.