കൊച്ചി: സംസ്ഥാനത്ത് സ്വർണവില 50,000 രൂപയിലേക്ക്. 49,440 രൂപയാണ് ഒരു പവന്റെ ഇന്നത്തെ വില. 50,000 രൂപയിലെത്താൻ 560 രൂപയുടെ വ്യത്യാസം മാത്രമാണുള്ളത്.
പവന് 800 രൂപ വർധിച്ച് 49,440 രൂപയിലാണ് ഇന്ന് വിലയെത്തിയത്. ഗ്രാമിന് 100 രൂപ കൂടി 6,180 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ ഒരു പവന്റെ വില 48,640 രൂപയായിരുന്നു.
തിങ്കളാഴ്ച 48,280 രൂപയും ചൊവ്വാഴ്ച 48640 രൂപയുമായിരുന്നു വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ 46,320 രൂപ മാർച്ച് ഒന്നിനാണ് രേഖപ്പെടുത്തിയത്.