സാമ്പത്തിക ഞെരുക്കം: പദ്ധതികൾ വെട്ടിച്ചുരുക്കാൻ സർക്കാർ, നടപ്പുപദ്ധതികൾക്ക് മുൻ​ഗണനാക്രമം തീരുമാനിക്കും

news image
Jul 11, 2024, 4:49 pm GMT+0000 payyolionline.in

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടെ പദ്ധതി വിഹിതം വെട്ടിച്ചുരുക്കാനുള്ള നടപടിയുമായി  സർക്കാർ. നടപ്പ് പദ്ധതികൾക്ക് ഇനിമുതൽ  മുൻഗണനാ ക്രമം നിശ്ചയിക്കും.മുൻഗണ തീരുമാനിക്കാൻ ഏഴ് മന്ത്രിമാർ ഉൾപ്പെട്ട ഉപസമിതിയെ തീരുമാനിച്ചു.  പദ്ധതി തുക ചെലവഴിക്കുന്നതിൽ തീരുമാനമെടുക്കുന്നത് മന്ത്രിസഭ ഉപസമിതിയാകും.

വിവിധ വകുപ്പ് സെക്രട്ടറിമാരുടെ  ശുപാർശ പരിശോധിച്ച് ഉപസമിതി മുൻഗണന നിശ്ചയിക്കും. നടപ്പു പദ്ധതികൾക്ക് പണം അനുവദിക്കുന്നതിലും ഈ മുൻഗണനാക്രമം ബാധകമാകും. നികുതിയിതര വരുമാന വർദ്ധനവുണ്ടാക്കാനും മന്ത്രിസഭാ യോഗം തീരുമാനമെടുത്തിട്ടുണ്ട്. ഇതിനായി വിവിധ പീസുകളുടെ നിരക്ക് പരിഷ്കരിക്കും വകുപ്പ് സെക്രട്ടറിമാരോട് ഈമാസം 20 ന് മുൻപ് നിർദ്ദശങ്ങൾ സമർപിക്കാൻ സർക്കാർ നിർദ്ദേശം നൽകി.

വരുമാനം വര്‍ധിപ്പിക്കാനുള്ള നീക്കങ്ങളും സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. നികുതി ഇതര വരുമാനം കൂട്ടാനാണ് തീരുമാനം. ഫീസുകള്‍ പരിഷ്കരിക്കും. ഇതിനായി ഈ മാസം 20 ന് മുന്‍പ് വകുപ്പ് സെക്രട്ടറിമാര്‍ നിര്‍ദേശം നല്‍കണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe